Site iconSite icon Janayugom Online

വന്ദേഭാരത് ; ഭക്ഷണമുള്‍പ്പെടെ 1400 രൂപ, സമയക്രമത്തിലും തീരുമാനം

തിരുവനന്തപുരം-കണ്ണൂര്‍ വന്ദേഭാരത് ട്രെയിനിന്റെ സമയക്രമത്തിലും ടിക്കറ്റ് നിരക്കിലും തീരുമാനമായി. എക്കണോമി കോച്ചില്‍ തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ ഭക്ഷണമുള്‍പ്പെടെ 1400 രൂപയാണ് ടിക്കറ്റ് നിരക്ക്. എക്‌സിക്യൂട്ടിവ് കോച്ചില്‍ ഭക്ഷണമടക്കം 2400 രൂപയാണ് നിരക്ക്.

തിരുവനന്തപുരത്ത് നിന്നും പുലര്‍ച്ചെ 5:10ന് തീവണ്ടി പുറപ്പെടും. ഉച്ചക്ക് 12.30ന് ട്രെയിന്‍ കണ്ണൂരിലെത്തും. ഉച്ചക്ക് 2 മണിക്ക് കണ്ണൂരില്‍ നിന്നും തിരിക്കുന്ന ട്രെയിന്‍ രാത്രി 9.20ന് തിരുവനന്തപുരത്ത് എത്തിച്ചേരും.

78 സീറ്റുകള്‍ വീതമുള്ള 12 എക്കണോമി കോച്ചുകളാണ് തീവണ്ടിയില്‍ ഉള്ളത്. 54 സീറ്റുകള്‍ വീതമുളള 2 എക്‌സിക്യൂട്ടീവ് കോച്ചുകളും മുന്നിലും പിന്നിലുമായി 44 സീറ്റുകള്‍ വീതമുള്ള മറ്റ് രണ്ട് കോച്ചുകളും തീവണ്ടിയില്‍ ഉണ്ടാവും.

വന്ദേഭാരത് തീവണ്ടിയുടെ ഫ്‌ളാഗ് ഓഫ് ഈ മാസം 25ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി നിര്‍വ്വഹിക്കും. തെരഞ്ഞെടുത്ത യാത്രക്കാര്‍ക്കാണ് ആദ്യ യാത്രക്ക് അവസരമൊരുങ്ങുക.

Eng­lish Sum­ma­ry: vande bharat express ker­ala schedule
You may also like this video

Exit mobile version