Site iconSite icon Janayugom Online

വന്ദേഭാരത് കാസര്‍കോട് വരെ നീട്ടി, വേഗം കൂട്ടാന്‍ നടപടികള്‍ സ്വീകരിക്കും; റയില്‍വേ മന്ത്രി

കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്സ്പ്രസ് കാസര്‍കോട് വരെ നീട്ടിയതായി കേന്ദ്ര റയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. നിരവധി പേരുടെ ആവശ്യം പരിഗണിച്ചാണ് തീവണ്ടിയുടെ ദൂരം നീട്ടിയതെന്നും മന്ത്രി വ്യക്തമാക്കി. വന്ദേഭാരത് അഭിമാന പദ്ധതിയാണെന്നും വേഗം കൂട്ടാന്‍ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. ഇതിന്റെ ഭാഗമായി രണ്ട് ഘട്ടങ്ങളിലായി പാളം നവീകരിക്കും. ആദ്യഘട്ടം ഒന്നര വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറ‍ഞ്ഞു.

തീവണ്ടി സഞ്ചരിക്കുന്ന പാതയിലെ വളവുകളെല്ലാം നിവര്‍ത്തും. ഇതിനായി ഭൂമി ഏറ്റെടുക്കുമെന്നും റയില്‍വേ മന്ത്രി അറിയിച്ചു. രണ്ടാം ഘട്ട വികസനത്തിന് 3–4 വര്‍ഷം എടുക്കുമെന്നും അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. സില്‍വര്‍ ലൈന്‍ അടഞ്ഞ അധ്യായമല്ലെന്നും അതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടക്കുന്നതായും മന്ത്രി അറിയിച്ചു.

Eng­lish Sum­ma­ry: vande bharat extend­ed upto kasar­god ; Ash­wi­ni Vaishnaw
You may also like this video

Exit mobile version