Site iconSite icon Janayugom Online

ദ്വൈവാര വന്ദേഭാരത് ഫ്ലാഗ് ഓഫ് ഇന്ന്

തിരുവനന്തപുരം-കാസർകോട് വന്ദേഭാരത് മംഗലാപുരം വരെ നീട്ടുന്നതിന്റെയും കൊല്ലം-തിരുപ്പതി റൂട്ടിൽ പുതുതായി സർവീസ് ആരംഭിക്കുന്ന ദ്വൈവാര എക്സ്പ്രസിന്റെയും ഫ്ലാഗ് ഓഫ് ഇന്ന് നടക്കുമെന്ന് ഡിവിഷണൽ റെയിൽവെ മാനേജർ മനീഷ് തപ്ലിയാൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴ വഴി കാസർകോടേക്ക് പോകുന്ന വന്ദേഭാരത് എക്സ്പ്രസാണ് മംഗലാപുരം വരെ നീട്ടിയത്.

രാവിലെ 6.15ന് മംഗലാപുരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ വൈകിട്ട് 3.05ന് തിരുവനന്തപുരത്തെത്തും. തിരികെ വൈകിട്ട് 4.05ന് തിരുവനന്തപുരത്ത് നിന്ന് തുടങ്ങി 12.40ന് മംഗലാപുരത്തെത്തും. കൊല്ലം–-തിരുപ്പതി റൂട്ടിൽ ചൊവ്വ, വെള്ളി ദിവസങ്ങളിലും തിരുപ്പതി-കൊല്ലം റൂട്ടിൽ ബുധൻ, ശനി ദിവസങ്ങളിലുമാണ് ദ്വൈവാര എക്സ്പ്രസ് സർവീസ് നടത്തുക.

ഉച്ചയ്ക്ക് 2.40ന് തിരുപ്പതിയിൽ നിന്നും പുറപ്പെട്ട് അടുത്തദിവസം രാവിലെ 6.20ന് കൊല്ലത്തെത്തും. കൊല്ലത്തുനിന്ന് രാത്രി 10.45ന് ആരംഭിക്കുന്ന സര്‍വീസ് പിറ്റേന്ന് പുലർച്ചെ 3.20ന് തിരുപ്പതിയില്‍ യാത്ര അവസാനിപ്പിക്കും. വിവിധ റെയിൽവേ സ്റ്റേഷനുകളിൽ ‘ഒരു സ്റ്റേഷൻ ഒരു ഉല്പന്നം സ്റ്റാളുകളുടെ’ വിപുലീകരണത്തിന്റെ ഭാഗമായുള്ള ചടങ്ങുകളും നടക്കുമെന്ന് മനീഷ് തപ്ലിയാൽ പറഞ്ഞു.

Eng­lish Sum­ma­ry: Vande Bharat flag off today
You may also like this video

Exit mobile version