Site iconSite icon Janayugom Online

യാത്രക്കാരെ ബുദ്ധിമുട്ടിലാക്കി വന്ദേഭാരത് എക്സ്പ്രസ്; വൈകിയോട്ടം പതിവാകുന്നു

സാങ്കേതിക തകരാറില്‍ കുടുങ്ങി വീണ്ടും വന്ദേഭാരത്. സാങ്കേതിക തകരാര്‍ കാരണം ഇന്നലെ വന്ദേഭാരത് എക്സ്പ്രസില്‍ സഞ്ചരിച്ച യാത്രക്കാര്‍ മണിക്കൂറുകളോളം ബുദ്ധിമുട്ടിലായി. കാസർകോട് നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെട്ട വന്ദേ ഭാരത് എക്സ്പ്രസ് ഒരു മണിക്കൂറിലേറെയാണ് കണ്ണൂർ റെയിൽവെ സ്റ്റേഷനില്‍ പിടിച്ചിട്ടത്. സാങ്കേതിക പ്രശ്നത്തെ തുടർന്നാണ് ട്രെയിൻ പിടിച്ചിട്ടതെന്ന് റെയിൽവെ അധികൃതർ പറഞ്ഞു. 

മൂന്നരയ്ക്ക് പുറപ്പെടേണ്ട ട്രെയിൻ അഞ്ച് മണിക്ക് ശേഷമാണ് കണ്ണൂരിൽ നിന്ന് പുറപ്പെട്ടത്. ഇലക്ട്രിക് ഡോർ അടയാതിരുന്നതാണ് പ്രശ്നമായതെന്നാണ് റെയിൽവെ പറയുന്നത്. സംഭവത്തെ തുടര്‍ന്ന് ട്രെയിനിൽ ഉണ്ടായിരുന്ന യാത്രക്കാർ ഏറെ ബുദ്ധിമുട്ടി. വിമാന സമയം നോക്കി ട്രെയിനിൽ കയറിയ ചിലർക്ക് വിമാനങ്ങൾ കിട്ടാത്ത സ്ഥിതിയായെന്നും വിമർശനം ഉയർന്നിട്ടുണ്ട്. 

വന്ദേഭാരത് യാത്ര ആരംഭിച്ച് ദിവസങ്ങള്‍ പിന്നിട്ട ശേഷം എ സിയില്‍ നിന്നുള്ള ചോര്‍ച്ച കാരണം ബോഗിയില്‍ വെള്ളം കിനിഞ്ഞിറങ്ങിയ സംഭവം ഏറെ ചര്‍ച്ചയായിരുന്നു. അതിനിടയില്‍ ഭക്ഷണത്തിലെ ശുചിത്വമില്ലായ്മ പോലുള്ള സംഭവങ്ങളും ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനിടയിലാണ് ഇന്നലെ വീണ്ടും സാങ്കേതിക തകരാര്‍ കാരണം യാത്രാപ്രശ്നം നേരിട്ടത്.

Eng­lish Summary:Vandebharat Express caus­ing incon­ve­nience to pas­sen­gers; Run­ning late is common
You may also like this video

Exit mobile version