വണ്ടിപ്പെരിയാറിലെ ആറു വയസുകാരിയെ പീഡിപ്പിച്ചു കെട്ടിത്തൂക്കിക്കൊന്ന കേസിലെ വിധിക്കെതിരെ കുട്ടിയുടെ കുടുംബം അപ്പീൽ നൽകും. കേസിലെ പ്രതിയെ വെറുതേവിട്ട വിധി വിവാദമായി തുടരുന്നതിനിടെയാണ് കുടുംബം നിയമപോരാട്ടവുമായി ഇറങ്ങുന്നത്. അപ്പീൽ നൽകുന്നതിന്റെ ഭാഗമായി പെൺകുട്ടിയുടെ ബന്ധുക്കൾ കൊച്ചിയിൽ എത്തി അഡ്വക്കറ്റ് ജനറലുമായി കൂടിക്കാഴ്ച നടത്തി.
കട്ടപ്പന പോക്സോ കോടതി വിധി റദ്ദ് ചെയ്യുക, കേസിൽ പുനരന്വേഷണം നടത്തുക എന്നീ ആവശ്യങ്ങളാണ് കുടുംബം ഉന്നയിക്കുന്നത്. കേസന്വേഷണത്തിൽ വീഴ്ച വരുത്തിയ അന്വേഷണ സംഘത്തിന്റെ നടപടിക്കെതിരെയും കോടതിയിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ വീഴ്ച വരുത്തിയോ എന്നത് സംബന്ധിച്ചും അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെടുന്നുണ്ട്. പ്രതിയെ വെറുതെ വിട്ട വിധിക്കെതിരെ പ്രോസിക്യൂഷൻ നൽകിയ അപ്പീൽ ഫയലിൽ സ്വീകരിച്ച ഹൈക്കോടതി ജനുവരി 4നു കേസ് പരിഗണിക്കുന്നുണ്ട്. ഇതിനിടയിലാണ് കുടുംബവും രംഗത്തിറങ്ങിയത്.
English Summary;Vandiperiyar Verdict; The relatives of the child also went to the court
You may also like this video