അബുദാബി അഹല്യ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ വനിതാകലാസാഹിതി അബുദാബി കേരള സോഷ്യൽ സെന്ററിൽ വച്ച് സ്തനാർബുദ ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു. അഹല്യ ഹോസ്പിറ്റൽ ഒബ്സ്റ്റട്രിക്സ്, ഗൈനോക്കോളജി വിഭാഗം
ഡോക്ടർ അഞ്ചു മേരി വര്‍ഗീസ് സെമിനാർ അവതരിപ്പിച്ചു.
യുവകലാസാഹിതി ജോയിന്റ് സെക്രട്ടറി സീമ കൃഷ്ണൻ അധ്യക്ഷത വഹിച്ചു. യുവകാലസാഹിതി വനിതാ അംഗം അമീന ഹിഷാം സ്വാഗതം ആശംസിച്ചു. കേരള സോഷ്യൽ സെന്റർ വനിതാവിഭാഗം പ്രതിനിധി അനുജോൺ, ശക്തി തീയേറ്റേഴ്സ് പ്രധിനിധി പ്രജിന അരുൺ എന്നിവർ ആശംസകൾ നേർന്നു. സ്വേതാ അച്ചു നന്ദിയും രേഖപ്പെടുത്തി.
English Summary:Vanita Kalasahithi Abu Dhabi organized a breast cancer awareness seminar
You may also like this video

