Site icon Janayugom Online

വനിതം ’ 23 അരങ്ങേറി

വനിതകലാസാഹിതി ദുബായ് സംഘടിപ്പിച്ച വനിതം ’ 23 ഷാർജ ഡൽഹി പ്രൈവറ്റ് സ്കൂളിൽ നടന്നു. സംരംഭകരും സാമൂഹ്യ പ്രവർത്തകയുമായ യുസ്റ ഇസ്സന്തർ പരിപാടി ഉദ്ഘാടനം ചെയ്തു. ഡോ. ഫെബിൻ ഗഫൂർ, എഴുത്തുകാരി ഷീലാ പോൾ എന്നിവർ മുഖ്യാതിഥികളായിരുന്നു.ചടങ്ങിൽ Dr. ഹൃദ്യരാജീവ്, നിമിത ശ്രീജിത്ത് എന്നിവരെ ആദരിച്ചു. വനിതം’ 23 നോട് അനുബന്ധിച്ച് നടത്തിയ കവിതാലാപന മത്സരത്തിൽ നിമിത ശ്രീജിത്, നമിത സുബീർ, ഗീതാഞ്ജലി എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.

മൂന്നു കാറ്റഗറികളിലായി നടത്തിയ ചിത്രരചന മത്സരങ്ങളിൽ ആരാധ്യ സുബീഷ്, അഭിനവ് സുനേഷ് കുമാർ, ഫറ മസ്ന മറിയം എന്നിവർ സബ് ജൂനിയർ വിഭാഗത്തിലും നന്ദന സുരേഷ്, ശരത് വിഘ്നേഷ്, തനിഷ് ഷിലീബ് എന്നിവർ ജൂനിയർ വിഭാഗത്തിലും സുജിതപ്രിയ, വൈഗ വിനോദ് , മറിയ നൗറീൻ എന്നിവർ സീനിയർ വിഭാഗത്തിലും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. സോഷ്യൽ മീഡിയ Vs ക്വാളിറ്റി ടൈം എന്ന വിഷയത്തിൽ സതീഷ്കുമാർ മേനോൻ്റെ നേതൃത്വത്തിൽ സെമിനാർ നടന്നു. യുവകലാസാഹിതി യു എ ഇ യുടെ രക്ഷാധികാരി പ്രശാന്ത് ആലപ്പുഴ, സെൻട്രൽ കമ്മിറ്റി മെമ്പറും മുതിർന്ന അംഗവുമായ വിത്സൻ തോമസ്, വനിതകലാസാഹിതി ജോ. കൺവീനർ സിബി ബൈജു എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സെൻട്രൽ കമ്മിറ്റി പ്രസിഡൻ്റ് സുഭാഷ് ദാസ് , സെക്രട്ടറി ബിജു ശങ്കർ, തുടങ്ങി സെൻട്രൽക്കമ്മിറ്റിയിലെ നേതാക്കളും യുവകലാസാഹിതി അംഗങ്ങളും സജീവമായി പങ്കെടുത്തു.

തുടർന്ന് നടന്ന വനിതകളുടെ സംഘനൃത്തങ്ങളും മികച്ചതായി. രമേശൻ ബ്ലാത്തൂരിൻ്റെ നോവൽ പെരും ആൾ, ഏകപാത്ര നാടകമാക്കിയ സുഭാഷ് ദാസിൻ്റെ മികച്ച അഭിനയ മുഹൂർത്തങ്ങൾ വനിതം ’23 ന് മാറ്റ് കൂട്ടി.

സർഗ്ഗ റോയ് അധ്യക്ഷയായ ചടങ്ങിൽ ദീപ പ്രമോദ് സ്വാഗതവും ഫാത്തിമത് ഫസ്ല നന്ദിയും പറഞ്ഞു. കവിത മനോജ്, നിംഷ ഷാജി, സ്മൃതി ധനുൽ, ഉഷ ഷിനോജ്, അരുണ അഭിലാഷ്, അക്ഷയ സന്തോഷ്, സരിഗ സനോജ് എന്നിവർ നേതൃത്വം നല്കി.

Eng­lish Sum­ma­ry: vanitha kalasahithi Dubai
You may also like this video

Exit mobile version