Site iconSite icon Janayugom Online

വനിതകലാസാഹിതി ഷാർജ വാർഷിക സമ്മേളനം സംഘടിപ്പിച്ചു

വനിതകലാസാഹിതി ഷാർജ യൂണിറ്റിൻ്റെ വാർഷിക സമ്മേളനം സംഘടിപ്പിച്ചു സി പി ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി പി സുനീർ എംപി ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ അസോസിയേഷൻ കോൺഫ്രൻസ് ഹാളിൽ നടന്ന ചടങ്ങിൽ സെക്രട്ടറി ഷിഫി മാത്യു സ്വാഗതം പറഞ്ഞു . സിബി ബൈജു , നമിത സുബീർ എന്നിവർ അടങ്ങിയ സ്റ്റീയറിങ് കമ്മറ്റിയും, മിനി സുഭാഷ്, രാഖി ഷാജി, ജൂബി രഞ്ജിത്ത് എന്നിവർ അടങ്ങിയ പ്രസീഡിയവും സമ്മേളന നടപടികൾ നിയന്ത്രിച്ചു .യുവകലാസാഹിതി യു എ ഇ രക്ഷാധികാരി വിൽ‌സൺ തോമസ്, സഹ രക്ഷാധികാരി പ്രദീഷ് ചിതറ, പ്രസിഡന്റ് സുഭാഷ് ദാസ് , സെക്രട്ടറി ബിജു ശങ്കർ, വനിതകലാസാഹിതി യു എ ഇ രക്ഷാധികാരി പ്രശാന്ത് ആലപ്പുഴ , കൺവീനർ നിമിഷ ഷാജി , ലോക കേരളസഭ അംഗം സർഗറോയ്, യുവകലാസാഹിതി ഷാർജ യൂണിറ്റ് സെക്രട്ടറി പത്മകുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു കൊണ്ട് സംസാരിച്ചു.

അമൃത ഷൈൻ( പ്രസിഡൻ്റ്), ബെൻസി ജിബി (സെക്രട്ടറി), ജൂബി രഞ്ജിത്ത് (ട്രഷറർ)

പ്രവാസി സ്ത്രീകളുടെ വിവിധങ്ങളായ പ്രശ്നങ്ങൾ കേൾക്കാനും നിയമപരമായ പരിഹാരങ്ങൾക്ക് സഹായിക്കാൻ എംബസിയിലും നോർക്കയിലും ഒരു വനിത ഹെൽപ് ലൈൻ പ്രവർത്തനക്ഷമമാക്കണമെന്നും, നമ്മുടെ സംസ്ഥാനത്ത് സ്ത്രീകൾ രാവെന്നും പകലൊന്നും ഇല്ലാതെ ജോലി ചെയ്യുന്ന ഒരു തൊഴിൽ സാഹചര്യം നിലവിൽ വന്നിട്ടുണ്ട്. എന്നാൽ സ്ത്രീസുരക്ഷ സംബന്ധിച്ച് ഈ വസ്തുത വേണ്ടവിധത്തിൽ പരിഗണിക്കുന്ന ഒരു സാഹചര്യമുണ്ടായിട്ടില്ല. കഴിഞ്ഞദിവസം കഴക്കൂട്ടത്ത് നടന്ന അതിക്രമം ഇതിലേക്കാണ് വിരൽ ചൂണ്ടുന്നത്. സർവൈലൻസ് ക്യാമറകൾ, വഴിവിളക്കുകൾ, പൊലീസ് ബീറ്റ് തുടങ്ങിയ കാര്യങ്ങളിൽ കൂടുതൽ നിഷ്കർഷ പുലർത്തി യു എ ഇ മാതൃകകയിൽ ഒരു സ്ത്രീസൗഹൃദ ജീവിത സാഹചര്യം ഒരുക്കണമെന്നുമുള്ള പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു.

പുതിയ ഭാരവാഹികളായി , അമൃത ഷൈൻ ( പ്രസിഡൻ്റ്) രാഖി ഷാജി (വൈ പ്രസിഡൻ്റ്) ബെൻസി ജിബി (സെക്രട്ടറി), മീര രാജ്കുമാർ (ജോയിന്റ് സെക്രട്ടറി) ജൂബി രഞ്ജിത്ത് (ട്രഷറർ) , സജീഷ സന്തീപ് (ജോയിന്റ് ട്രഷറർ ) എന്നിവരെയും 23 അംഗ എക്സിക്യൂട്ടീവിനെയും സമ്മേളനം തിരഞ്ഞെടുത്തു.

Exit mobile version