Site iconSite icon Janayugom Online

വാപുര സ്വാമി ക്ഷേത്രം; എരുമേലിയിൽ സ്വകാര്യഭൂമിയിലെ ക്ഷേത്രനിർമ്മാണം തടഞ്ഞ് ഹൈക്കോടതി

എരുമേലിയിൽ സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നടക്കുന്ന വാപുര സ്വാമി ക്ഷേത്രത്തിന്റെ നിർമ്മാണം ഹൈക്കോടതി ദേവസ്വം ബെഞ്ച് തടഞ്ഞു. എരുമേലി ഗ്രാമപഞ്ചായത്ത് നൽകിയ നിർദ്ദേശത്തെ തുടർന്നാണ് ഈ നടപടി. 

തിരുവനന്തപുരം ഗൗരീശപട്ടം സ്വദേശി ജോഷിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് ക്ഷേത്രനിർമ്മാണം നടക്കുന്നത്. എന്നാൽ, കേരള പഞ്ചായത്ത് രാജ് നിയമം അനുസരിച്ച് കെട്ടിട നിർമ്മാണത്തിന് മതിയായ അനുമതി വാങ്ങിയിട്ടില്ലെന്ന് എരുമേലി പഞ്ചായത്ത് ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ക്ഷേത്രനിർമ്മാണം തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ ഉത്തരവ്. തിങ്കളാഴ്ച വാപുര സ്വാമിയുടെ പ്രതിഷ്ഠാ ചടങ്ങുകൾ ആരംഭിക്കാൻ ഇരിക്കെയാണ് ഹൈക്കോടതിയുടെ ഈ ഇടപെടൽ. പഞ്ചായത്ത് നടപടിയെടുക്കുമ്പോൾ ആവശ്യമായ സുരക്ഷ നൽകാൻ എരുമേലി പോലീസിനും ദേവസ്വം ബെഞ്ച് നിർദ്ദേശം നൽകിയിട്ടുണ്ട്. 

Exit mobile version