Site icon Janayugom Online

സാരി യൂണിറ്റിലുണ്ടായ തീപിടിത്തത്തിൽ നാല് മരണം

ഉത്തർപ്രദേശിലെ വാരണാസിയിൽ  സാരി യൂണിറ്റിലുണ്ടായ തീപിടിത്തത്തിൽ നാല് മരണം. ഇന്ന് രാവിലെയാണ് തീപിടിത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

സാരി യൂണിറ്റിലെ തൊഴിലാളികൾ ഭക്ഷണം പാകം ചെയ്തുകൊണ്ടിരിക്കെയാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിന്റെ പരിസരത്ത് തീ പടർന്നതോടെ അകത്ത് കുടുങ്ങിയ നാല് പേർക്ക് ഗുരുതരമായി പൊള്ളലേൽക്കുകയും സംഭവസ്ഥലത്ത് വച്ച്തന്നെ മരിക്കുകയുമായിരുന്നു.

45 കാരനായ മദൻപുര സ്വദേശിയും അയാളുടെ 22 കാരനായ മകനും ബീഹാറിൽ നിന്നുള്ള 17 ഉം 18 ഉം വയസുള്ള രണ്ട് തൊഴിലാളികളുമാണ് മരിച്ചത്. മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

Eng­lish summary;Varanasi: 4 killed in fire at sari unit

You may also like this video;

Exit mobile version