Site icon Janayugom Online

വാരാണസി സ്‌ഫോടന കേസ്: പ്രതി കുറ്റക്കാരന്‍, ശിക്ഷാവിധി ഇന്ന്

വാരാണസി സ്ഫോടന കേസുകളില്‍ പ്രതി വലിയുല്ലാ ഖാന്‍ കുറ്റക്കാരനാണെന്ന് ഗാസിയാബാദ് കോടതി കണ്ടെത്തി. ജില്ലാ സെഷന്‍സ് ജഡ്ജി ജിതേന്ദ്ര കുമാര്‍ സിന്‍ഹ ശിക്ഷാ വിധി ഇന്ന് പ്രഖ്യാപിക്കും. സംഭവം നടന്ന് 16 വര്‍ഷത്തിന് ശേഷമാണ് കേസില്‍ വിധി പറയുന്നത്.

2006 മാര്‍ച്ച്‌ ഏഴിന് സങ്കട് മോചന്‍ ക്ഷേത്രത്തിലും കന്റോണ്‍മെന്റ് റയില്‍വേ സ്റ്റേഷനിലുമുണ്ടായ സ്‌ഫോടനങ്ങളില്‍ 20 പേര്‍ കൊല്ലപ്പെടുകയും 100ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മതിയായ തെളിവുകളില്ലാത്തതിനാല്‍ ഒരു കേസില്‍ വലിയുല്ലയെ വെറുതെവിട്ടു.

2006 മാര്‍ച്ച്‌ ഏഴിന് വൈകുന്നേരം 6.15 ന് സങ്കട് മോചന്‍ ക്ഷേത്രത്തിനുള്ളിലാണ് ആദ്യത്തെ സ്‌ഫോടനം നടന്നത്. 15 മിനിറ്റിനുശേഷം, വാരാണസി കന്റോണ്‍മെന്റ് റയില്‍വേ സ്റ്റേഷനിലെ വിശ്രമമുറിക്ക് സമീപവും സ്‌ഫോടനമുണ്ടായി. വലിയുല്ല ഖാന് ബംഗ്ലാദേശിലെ ഭീകരസംഘടനയായ ഹര്‍കത്ത്-ഉല്‍-ജിഹാദ് അല്‍ ഇസ്‌ലാമിയുമായി ബന്ധമുണ്ടെന്നും സ്ഫോടനത്തിന്റെ സൂത്രധാരനായിരുന്നുവെന്നും അന്വേഷണ സംഘം കണ്ടെത്തി.

വാരാണസിയിലെ അഭിഭാഷകര്‍ കേസ് വാദിക്കാന്‍ വിസമ്മതിച്ചതിനാല്‍ അലഹബാദ് ഹൈക്കോടതി കേസ് ഗാസിയാബാദ് ജില്ലാ കോടതിയിലേക്ക് മാറ്റുകയായിരുന്നു. മൂന്ന് കേസുകളിലുമായി 121 സാക്ഷികളെ കോടതിയില്‍ ഹാജരാക്കി.

Eng­lish summary;Varanasi blast case: Defen­dant con­vict­ed, sen­tenced today

You may also like this video;

Exit mobile version