Site iconSite icon Janayugom Online

ഗ്യാന്‍വാപി പള്ളിയുടെ തെക്കേ നിലവറയില്‍ ഹിന്ദുക്കള്‍ക്ക് പൂജ നടത്താന്‍ അനുമതി നല്‍കി വാരാണാസി കോടതി

ഗ്യാന്‍വാപി പള്ളിയുടെ തെക്കേ നിലവറയില്‍ ഹിന്ദുക്കള്‍ക്ക് പൂജ നടത്താന്‍ അനുമതി നല്‍കി വാരാണസി ജില്ലാ കോടതി.ഹിന്ദു വിഭാഗത്തിനും,കാശി വിശ്വനാഥക്ഷേത്ര ട്രസ്റ്റ് നാമനിര്‍ദ്ദേശം ചെയ്യുന്ന പൂജാരിക്കും,ചടങ്ങുകള്‍ നടത്താന്‍ സൗകര്യങ്ങളൊരുക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു.

പള്ളിയുടെ നിലവറയിലേക്ക് ഹിന്ദുക്കള്‍ക്ക് പ്രവേശനം അനുവദിക്കുന്നതിന് ബാരിക്കേഡുകള്‍ നീക്കംചെയ്യാന്‍ നിര്‍ദേശം നല്‍കി. പുരാവസ്തു ഗവേഷണ വിഭാഗത്തിന്റെ സര്‍വേക്കായി സുപ്രീംകോടതി നിര്‍ദേശപ്രകാരം സീല്‍ ചെയ്തിരിക്കുകയായിരുന്നു ഈ നിലവറ.

പൂജ ഏഴ് ദിവസത്തിനുള്ളില്‍ ആരംഭിക്കുമെന്ന് ഹിന്ദു വിഭാഗം അഭിഭാഷകന്‍ അഡ്വ. വിഷ്ണു ശങ്കര്‍ ജെയിന്‍ പറഞ്ഞു. ജില്ലാ കോടതി ഉത്തരവിനെതിരെ അപ്പീല്‍ നല്‍കുമെന്ന് അന്‍ജുമാന്‍ ഇന്‍തസാമിയ മസ്ജിദ് കമ്മിറ്റിയുടെ അഭിഭാഷകന്‍ അഖ്‌ലാഖ് അഹമ്മദ് പറഞ്ഞു.

Eng­lish Summary:
Varanasi court allows Hin­dus to per­form puja in south base­ment of Gyan­va­pi mosque

You may also like this video:

YouTube video player
Exit mobile version