ഗ്യാൻവാപി മസ്ജിദിൽ സർവേക്ക് കോടതിയുടെ അനുമതി. വാരാണസി ജില്ലാ കോടതിയാണ് ആർക്കിയോളജിക്കൽ സർവേഓഫ് ഇന്ത്യക്ക് നിർദേശം നൽകിയത്. ശിവലിംഗം കണ്ടെത്തിയെന്ന് പറയുന്ന ജലസംഭരണി ഒഴികെയുള്ള ഭാഗങ്ങളിൽ സർവേനടത്താനാണ് നിർദേശം.
ഹിന്ദു വിഭാഗത്തിനായി ഹാജരായ വിഷ്ണു ശങ്കർ ജെയിനാണ് ആർക്കിയോളജിക്കൽ സർവേ വേണമെന്ന ആവശ്യം ഉന്നയിച്ചത്. തുടർന്ന് ഇവരുടെ ആവശ്യത്തിൽ മറുപടി നൽകാൻ ഗ്യാൻവാപി പള്ളികമ്മിറ്റിയോട് കോടതി നിർദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ കോടതിയിൽ നിന്നും അന്തിമ തീരുമാനം വന്നിരിക്കുന്നത്.
ജലസംഭരണി ഉൾപ്പെടുന്ന ഭാഗങ്ങൾ നേരത്തെ സുപ്രീം കോടതി നിർദേശപ്രകാരം സീൽ ചെയ്തിരുന്നു. മസ്ജിദിൽ ആരാധന നടത്താൻ അനുമതി തേടി നാല് വനിതകളാണ് ആദ്യം കോടതിയെ സമീപിച്ചത്. രാവിലെ 8 മുതൽ 12 മണിവരെ സർവേ നടത്താനാണ് കോടതി അനുവാദം നൽകിയത്. മസ്ജിദിൽ ഏതെങ്കിലും രീതിയിലുള്ള കേടുപാടുകൾ ഉണ്ടാക്കാൻ പാടില്ല. ഈ സമയത്ത് പ്രാർത്ഥനകൾ മുടങ്ങാൻ പാടില്ലെന്നും കോടതി നിർദ്ദേശിച്ചു.
English Summary: Varanasi court okays scientific survey of Gyanvapi mosque
You may also like this video