നിറഞ്ഞൊഴുകും നിലാമഴയിൽ
അലകളായ് വരും നിൻ ചിരിയിൽ,
ചന്ദ്രികേ,മനമലിഞ്ഞു നില്ക്കയായ്
പുതുരാഗലയംകണ്ടു മതിമറന്ന ഞാൻ.
ഹൃദയതന്ത്രിതൻ ശ്രുതികളൊക്കവേ
തരളഭാവംകൈക്കൊണ്ടുനില്ക്കവെ,
മധുമൊഴിയായ് മാറുന്നു നിൻ
കണ്ണിണകൾതൻ ലാസ്യനർത്തനം.
സ്വയംമറന്നു ഞാൻ ചുവടുവയ്ക്കവേ,
സുകൃതമെന്നപോലൊഴുകിയെത്തുന്നു,
മൃദുലമൃദുലമാമൊരു സ്പർശമെന്നിലും
പകർന്നുനല്കിയോളെൻ പ്രിയമാനസി.
വിടർന്നപുഞ്ചിരി പകർന്നു ചന്ദ്രിക,
പൂത്ത വാനത്തു പരിലസിക്കവേ
പടർന്നുമാനസി നിറഞ്ഞമാറിലും
സുഗന്ധപൂരിതം ഈ നിലാമഴ.