ഊന്നു വടിയില്ലാതെ
ഒരപ്പൂപ്പനും
വെള്ളെഴുത്ത് കണ്ണടയില്ലാതെ
ഒരമ്മൂമ്മയും
എന്റെ വാർദ്ധക്യത്തിൽ നിന്ന്
നിന്റെ കൗമാരത്തിലേക്ക്
സയാഹ്ന്ന സവാരിക്കിറങ്ങുന്നുണ്ട്
കറുപ്പിലും വെളുപ്പിലും
കാഴ്ചയെത്ര കൃത്യമെന്ന്
കാക്കകൾ
നനഞ്ഞ കൈകൊട്ടുമ്പോൾ
പറന്നിറങ്ങണമെന്ന്
കുട്ടികൾ
കൂട്ടം തെറ്റരുതെന്നു
കൂട്ടുകാർ
തിരചവിട്ടരുതെന്നു
ഓർമ്മകൾ
ചില ചിത്രങ്ങൾ
ചില്ലിട്ടു വെക്കുന്നത്
ചിതലെടുക്കാതിരിക്കാൻ
മാത്രമല്ലെന്ന്
മനസറിയുന്ന
മറ്റു ചിലർ…
English Summary: