Site iconSite icon Janayugom Online

അറവുമൃഗം

റക്കാൻ ചാപ്പ കുത്തിയ
ഉരുക്കളെ തെരുവിൽ
ആട്ടിത്തെളിക്കുന്നു
അഹന്തയുടെ ആക്രാന്തങ്ങൾ
വശങ്ങളിൽ മുക്രയിടുന്നു
ആർത്തി മൂത്ത നാട്ടുമൃഗങ്ങൾ
മുരളുന്നു
നൂറ്റാണ്ടുകൾക്കപ്പുറത്ത്
പെരുത്തുകയറിയ ആണൂക്ക്
പെരുംതുടയില്ലിട്ടടിച്ചട്ടഹസിക്കുന്നു
കടവാക്കോണിലിലൂടെ
ആസക്തികൾ ഒലിച്ചിറങ്ങുന്നു
ആയിരംകാലുള്ള തേരട്ടകൾ
നഗ്നതയിലാകെ
ഇഴഞ്ഞുകയറുന്നു
ചീർത്തുപൊട്ടാറായിട്ടും
കുളയട്ടകൾ വലിച്ചീമ്പിക്കുടിക്കുന്നു
പേപ്പട്ടികൾ
കടിച്ചു പറിക്കുന്നു
കൂർത്തകോമ്പല്ലിൽ
കോർത്തുവലിച്ചതിന്റെ ബാക്കി
വെട്ടുതുണിപോലെ മണ്ണിൽ
അറക്കാനുള്ള വിധി
ഏതു നിമിഷവും
എവിടെയും
സംഭവിക്കാവുന്നതാണ്
ചിലരുടെ സ്വാദ്
മുകുളങ്ങൾക്ക്
ആവേശം തോന്നിയാൽ മാത്രം മതി 

Exit mobile version