Site iconSite icon Janayugom Online

മൂന്ന് കവിതകൾ

പ്രണയം
*********
ഒരുവാക്കുമുരിയാടാതെ
ശൂന്യതയിൽനിന്നും
പരസ്പരം വായിച്ചെടുക്കുന്ന
ഇരുമനസുകളുടെ
ഹൃദയരഹസ്യം 

സ്ത്രീ
*****
ആഴമുള്ള
ഇടുങ്ങിയ കിണർ
അകപ്പെട്ടാൽ
ആഴത്തിൽ
ശ്വാസം കഴിക്കാതെ
മൃതിയടയാം 

വൈദികർ
***********
ദൈവത്തിന്റെ
പ്രതിപുരുഷർ
ദരിദ്രരുടെയസ്ഥിയിലും
കുഴിമാടത്തിലും
ദേവാലയം പണിയുവോർ 

Exit mobile version