Site iconSite icon Janayugom Online

വര്‍ക്കല പാരാഗ്ലൈഡിങ് അപകടം: ട്രെയിനര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍

വര്‍ക്കലയില്‍ പാരാഗ്ലൈഡിങ്ങിനിടെയുണ്ടായ അപകടത്തില്‍ മൂന്നു പേര്‍ അറസ്റ്റില്‍. ട്രെയിനര്‍ സന്ദീപ്, ജീവനക്കാരായ ശ്രേയസ്, പ്രഭുദേവ എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കും കേസെടുത്തു. ഫ്‌ളൈ അഡ്വഞ്ചേഴ്സ് സ്പോർട് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കെതിരെയും കേസെടുത്തിട്ടുണ്ട്. എന്നാല്‍ കമ്പനി ഉടമകൾ ഒളിവിലെന്ന് പൊലീസ് അറിയിച്ചു. 

വര്‍ക്കല പാപനാശത്താണ് പാരാഗ്ലൈഡിങ് നടത്തുന്നതിനിടെ ഹൈ മാസ്റ്റ് ലൈറ്റില്‍ സഞ്ചാരികള്‍ കുടുങ്ങിയത്. എന്നാല്‍ പാപനാശത്ത് പാരാഗ്ലൈഡിങ് നടത്താന്‍ അനുവാദമില്ലെന്നാണ് പൊലീസ് പറയുന്നത്. അപകടത്തിൽ പരിക്കേറ്റ കോയമ്പത്തൂർ സ്വദേശിയായ പവിത്രയിൽ നിന്ന് പാരാ‌ഗ്ലൈഡ് ജീവനക്കാർ സ്റ്റാമ്പ് ഒട്ടിച്ച വെള്ള പേപ്പറിൽ ഒപ്പിട്ടു വാങ്ങിച്ചിരുന്നുവെന്ന് പറയുന്നു. ആശുപത്രി ജീവനക്കാരിയെന്ന വ്യാജേന എത്തിയാണ് ഇവര്‍ ഒപ്പിട്ടു വാങ്ങിയത്. 

ഇന്‍സ്ട്രക്ടറും കോയമ്പത്തൂര്‍ സ്വദേശിനിയുമാണ് 100 മീറ്റർ ഉയരമുള്ള ഹൈമാസ്റ്റ് ലൈറ്റിൽ കുടുങ്ങിയത്. രണ്ടുമണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍, ഫയര്‍ ഫോഴ്‌സും പൊലീസും ചേര്‍ന്നാണ് ഇവരെ താഴെയിറക്കി. 

Eng­lish Summary;Varkala paraglid­ing acci­dent: Three arrested
You may also like this video

Exit mobile version