Site iconSite icon Janayugom Online

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചത് മോഡി ഭരണത്തിലെന്ന പരാമര്‍ശം: അവര്‍ക്ക് ഭ്രാന്താണോയെന്ന് വരുണ്‍ ഗാന്ധി

kanganakangana

നടി കങ്കണ റാവത്തിന്‍റെ പ്രസ്ഥാവനക്കെതിരേ വ്യാപക പ്രതിഷേധം.കങ്കണ ചെയ്തത് രാജ്യദ്രോഹം, പത്മശ്രീ തിരിച്ചെടുക്കണമെന്നാവശ്യവും ശക്തമാകുന്നു. ബിജെപി നേതാവും എംപിയുമായ വരുണ്‍ഗാന്ധി തന്നെ അവര്‍ക്കെതിരേ എത്തിയിരിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡി അധികാരത്തിൽ വന്നതിനു ശേഷമാണ് ഇന്ത്യയ്ക്ക് യഥാർഥ സ്വാതന്ത്ര്യം കിട്ടിയതെന്ന പ്രസ്ഥാവനായാണ് അവര്‍ നടത്തിയത്. ഇന്ത്യയ്ക്ക് 2014 ല്‍ ആണ് യഥാര്‍ത്ഥത്തില്‍ സ്വാതന്ത്ര്യം കിട്ടിയതെന്നാണ് അവരു‍െ പരാമര്‍ശം.ഒരു ദേശീയ മാധ്യമ ശൃംഖലയുടെ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുത്ത് സംസാരിക്കവേയായിരുന്നു കങ്കണ ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തെക്കുറിച്ച് സംസാരിച്ചത്.സവര്‍ക്കറിലേയ്ക്കും ലക്ഷ്മിഭായിയിലേയ്ക്കും നേതാജി ബോസിലേയ്ക്കും തിരിച്ചുവരാം. രക്തം ഒഴുകുമെന്ന് ഈ ആളുകള്‍ക്ക് അറിയാമായിരുന്നു, പക്ഷേ അത് ഹിന്ദുസ്ഥാനി രക്തമാകരുതെന്ന് ഉണ്ടായിരുന്നു. അവര്‍ക്കത് അറിയാമായിരുന്നു. അവര്‍ തീര്‍ച്ചയായും ഒരു സമ്മാനം നല്‍കി. 1947ൽ ഇന്ത്യയ്ക്ക് ലഭിച്ചത് സ്വാതന്ത്ര്യമായിരുന്നില്ല, ഭിക്ഷയായിരുന്നു. 2014ലാണ് നമുക്ക് യഥാര്‍ത്ഥ സ്വാതന്ത്ര്യം ലഭിച്ചത്,” എന്നായിരുന്നു കങ്കണയുടെ വാദം. കങ്കണയ്ക്ക് ഭ്രാന്താണോ എന്നാണ് വരുൺ ഗാന്ധി ചോദിച്ചത്.
‘ചില നേരങ്ങളിൽ ഇവർ മഹാത്മാഗാന്ധിയുടെ ത്യാഗങ്ങളെ അപമാനിക്കുന്നു. ചില നേരങ്ങളിൽ അദ്ദേഹത്തിന്റെ കൊലയാളിയെ ആദരിക്കുന്നു. ഇപ്പോൾ മംഗൽ പാണ്ഡെ മുതൽ റാണി ലക്ഷ്മിഭായി, ഭഗത് സിങ്, ചന്ദ്രശേഖർ ആസാദ്, നേതാജി എന്നിവരെയും അപമാനിക്കുന്നു. ഇതിനെയൊക്കെ പറയുന്ന ഇവരെ ഞാൻ ഭ്രാന്തെന്നാണോ രാജ്യദ്രോഹമെന്നാണോ വിളിക്കേണ്ടത്’– വരുൺ ഗാന്ധി ചോദിച്ചു. ”മഹാത്മാഗാന്ധി, നെഹ്റു, സര്‍ദാര്‍ പട്ടേല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ധീരരായ സ്വാതന്ത്ര്യ സമര സേനാനികളെ അപമാനിക്കുന്നതും ഭഗത് സിംഗ്, ചന്ദ്രശേഖര്‍ ആസാദ് തുടങ്ങിയ വിപ്ലവകാരികളുടെ ത്യാഗങ്ങളെ ഇകഴ്ത്തുന്നതുമാണ് കങ്കണ റണാവത്തിന്റെ പ്രസ്താവന,” കോണ്‍ഗ്രസ് വക്താവ് ആനന്ദ് ശര്‍മ പറഞ്ഞു.ബി.ജെ.പിയുടെ ഭരണത്തെ സൂചിപ്പിച്ചുകൊണ്ടുള്ള കങ്കണയുടെ പരമാര്‍ശത്തെ ബി.ജെ.പി എം.പി തന്നെ വിമര്‍ശിച്ച് രംഗത്തെത്തിയത് വലിയ ചര്‍ച്ചകള്‍ക്കാണ് വഴിയൊരുക്കിയിരുന്നു.

Eng­lish Sum­ma­ry: Varun Gand­hi against Kan­gana Ranout

You may like this video also

Exit mobile version