എന്തൊരു ഭംഗി
എന്തൊരു ഭംഗി
ഇത്രനാൾ കാണാത്ത ലാസ്യഭംഗി
ചിത്രശലഭങ്ങൾ പാറുന്നപോലെ
ചിത്രാംഗദേ നിൻ രൂപഭംഗി
കാട്ടുമുല്ലകൾ പൂത്തുനില്‍ക്കും
നാട്ടുവഴിയിൽ കാണുമ്പോൾ
തലതാഴ്ത്തി നടന്നാലും
നിൻ ചുണ്ടിൽ വിടരും
പുഞ്ചിരിപ്പൂവിനും സുഗന്ധം-നിൻ
ഹംസഗതിക്കും താളഭംഗി
പറയാൻ കരുതും മോഹങ്ങളെല്ലാം
കാണുന്നമാത്രയിൽ മറന്നുപോകും
മൗനംപാടും ഗാനംകേട്ടുനീ
മൗനംപൂകി പോകുമ്പോൾ
സാമീപ്യംപോലും സായുജ്യം ‑നിൻ
ശ്വാസഗതിക്കും കാവ്യഭംഗി
ആളുകൾ മാറും അരങ്ങുകൾ മാറും
അവിരാമമൊഴുകും അനുരാഗഗാനം
വസന്തസേന
