Site iconSite icon Janayugom Online

വത്തിക്കാൻ പ്രതിനിധിയെ എറണാകുളം ബസിലിക്കയില്‍ തടഞ്ഞു

കേരളത്തിലെത്തിയ മാർപാപ്പയുടെ പ്രതിനിധി ആർച്ച് ബിഷപ്പ് സിറിൽ വാസിലിനെ എറണാകുളം സെന്റ് മേരിസ് ബസലിക്കയിൽ ഒരുക്കൂട്ടം വിശ്വാസികൾ തടഞ്ഞു. കുർബാന ഏകീകരണവുമായി ബന്ധപ്പെട്ടുണ്ടായ തർക്കങ്ങളുടെ ഭാഗമായിട്ടാണ് ആർച്ച് ബിഷപ്പിനെ തടഞ്ഞത്. പ്രാർത്ഥന നിർവഹിക്കുന്നതിന്റെ ഭാഗമായിട്ടാണ ആർച്ച് ബിഷപ്പ് സിറിൽ വാസിൽ പള്ളിയിൽ എത്തിയത്.

ഇത് മുൻകൂട്ടി അറിഞ്ഞ പ്രതിഷേധക്കാർ ബസലിക്കിയുടെ ഗേറ്റ് പൂട്ടിയതിന് ശേഷം ആർച്ച് ബിഷപ്പിനെ തടയുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന വൻ പൊലീസ് സന്നാഹം പ്രതിഷേധക്കാരെ ബലംപ്രയോഗിച്ച് നീക്കി ആർച്ച് ബിഷപ്പിനെ സെന്റ് മേരീസ് ബസിലിക്കയിൽ പ്രവേശിപ്പിച്ചു. പ്രതിഷേധക്കാർ പൊലീസിനെതിരെയും മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. എകീകൃത കുർബാന വിഷയമാണ് വലിയ പ്രതിഷേധത്തിന് കാരണമായത്.

ആർച്ച് ബിഷപ്പ് എത്തിയാൽ വലിയ രീതിയിൽ ഉള്ള പ്രതിഷേധം ഉണ്ടാകും എന്ന മുന്നറിയിപ്പ് പല അൽമായ സംഘടനകളും വ്യക്തമാക്കിയിരുന്നു. എന്നാൽ പ്രാർത്ഥന നടത്താതെ മടങ്ങില്ലെന്ന് പറഞ്ഞ അർച്ച് ബിഷപ്പ് സിറിൽ പ്രതിഷേധം ഉണ്ടാകുമെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് ബസലിക്കയിലേയ്ക്ക് എത്തിയത്. എകീകൃത കുർബാനയുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കാനാണ് വത്തിക്കാനിൽ നിന്ന് ആർച്ച് ബിഷപ്പ് സിറിൽ വസിൽ എത്തിയത്. പ്രതിഷേധം സംഘർഷത്തിലേക്ക് കടന്നതോടെ ജനുവരി മുതൽ കൊച്ചി സെന്റ് മേരീസ് ബസിലിക്ക അടഞ്ഞുകിടക്കുകയാണ്. ഇവിടേക്ക് അർച്ച് ബിഷപ്പ് വന്നതാണ് പ്രതിഷേധക്കാരെ പ്രകോപിപ്പിച്ചത്.

Eng­lish summary;Vatican del­e­ga­tion stopped at Ernaku­lam Basilica

you may also like this video;

Exit mobile version