Site iconSite icon Janayugom Online

കാനഡയില്‍ നിന്ന് ശേഖരിച്ച പുരാവസ്തുക്കൾ കൈമാറി വത്തിക്കൻ മ്യൂസിയം

കാനഡയില്‍ നിന്ന് ശേഖരിച്ച 62 പുരാവസ്തുക്കൾ തിരിക്കെ നല്‍കി വത്തിക്കൻ മ്യൂസിയം. ലിയോ പതിനാലാമൻ മാർപാപ്പ കാനഡ കത്തോലിക്കാ മെത്രാൻ സമിതിക്ക് പുരാവസ്തുകള്‍ കൈമാറുകയായിരുന്നു. 1925ൽ വിശുദ്ധവർഷാചരണത്തിന്റെ ഭാഗമായി വത്തിക്കാൻ ഗാർഡൻസിൽ നടന്ന ആഗോള മിഷനറി പ്രദർശനത്തിനായി കാനഡയിൽനിന്നു കൊണ്ടുവന്നതായിരുന്നു ഇവ.

അന്നത്തെ കാനഡ സർക്കാർ തദ്ദേശവാസികളുടെ സംസ്കാരത്തെ മാനിക്കാതെ നിർബന്ധമായി നിയമങ്ങൾ അടിച്ചേൽപിച്ചപ്പോൾ കത്തോലിക്കാ മിഷനുകൾ അതിനുവേണ്ട ഒത്താശ ചെയ്തുവെന്ന് വിവാദമായിരുന്നു. 2022ൽ കാനഡയിലെ തദ്ദേശവാസികളുടെ പ്രതിനിധിസംഘം വത്തിക്കാൻ സന്ദർശിച്ചപ്പോൾ ഫ്രാൻസിസ് മാർപാപ്പ ക്ഷമാപണം നടത്തുകയും പുരാവസ്തുക്കൾ തിരിച്ചുകൊടുക്കുന്നതു സംബന്ധിച്ച് ചർച്ചനടത്തുകയും ചെയ്തിരുന്നു. 

Exit mobile version