Site icon Janayugom Online

വാവ സുരേഷിന് മൂർഖന്റെ കടിയേറ്റു; നില ഗുരുതരം

വാവ സുരേഷിനെ വീണ്ടും പാമ്പു കടിച്ചു. ഗുരുതാരവസ്ഥയിലുള്ള വാവ സുരേഷിനെ ആശുപത്രിയിലാണ്. കോട്ടയം കുറിച്ചിയിൽവച്ചാണ് അപകടം നടന്നത്. വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. വലതുകാലിനാണ് കടിയേറ്റത്. മൂന്നുദിവസമായി പ്രദേശത്ത് കണ്ടുവന്ന പാമ്പിനെ പിടിക്കാൻ എത്തിയതായിരുന്നു വാവ സുരേഷ്. പാമ്പിനെ ചാക്കിനുള്ളിൽ കയറ്റുന്നതിനിടെ പെട്ടെന്ന് കടിയേൽക്കുകയായിരുന്നു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച വാവ സുരേഷിനെ കോട്ടയം മെഡിക്കൽ കോളേജ് വെന്റിലേറ്ററിലേക്ക് മാറ്റും.

ENGLISH SUMMARY:Vava Suresh bit­ten by a cobra; The con­di­tion is serious
You may also like this video

Exit mobile version