Site iconSite icon Janayugom Online

വാവാ സുരേഷ് ആശുപത്രി വിട്ടു

മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് ചികിത്സയ്ക്ക് ശേഷം വാവ സുരേഷ് ആശുപത്രി വിട്ടു. ഏഴ് ദിവസത്തിനു ശേഷം കോട്ടയം മെഡിക്കൽ കോളജിലെ ആറംഗ ഡോക്ടർമാർ ഉൾപ്പെടെ ഒമ്പത് അംഗ സംഘം നടത്തിയ വിദഗ്ധ ചികിത്സക്കൊടുവിലാണ് വാവ സുരേഷിനെ ഡിസ്‌ചാർജ് ചെയ്തത്. കൃത്യ സമയത്തു ചികിത്സ കിട്ടിയതുകൊണ്ടാണ് താനിപ്പോള്‍ ജീവിച്ചിരിക്കാൻ സാധിക്കുന്നതെന്ന് വാവ സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു. അതിന് നാട്ടുകാരോട് അദ്ദേഹം നന്ദി പറയുകയും ചെയ്തു.പാമ്പ് പിടുത്തം തുടരുമെന്നും അദ്ദേഹം പറഞ്ഞു. വികാരാധീനനായാണ് അദ്ദേഹം മാധ്യമങ്ങളോട് സംസാരിച്ചത്.

ENGLISH SUMMARY:Vava Suresh leaves hospital
You may also like this video

Exit mobile version