Site iconSite icon Janayugom Online

വാവാ സുരേഷ് ഇന്ന് ആശുപത്രി വിടും

മൂർഖൻ പാമ്പിൻ്റെ കടിയേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന വാവാ സുരേഷ് ഇന്ന് ആശുപത്രി വിടും. കോട്ടയം കുറിച്ചിയിൽ നിന്നുമാണ് സുരേഷിന് പാമ്പ് കടിയേറ്റത്.കഴിഞ്ഞ ജനുവരി 31 നാണ് സംഭവം. ഗുരുതരാവസ്ഥയിലായിരുന്ന വാവാ സുരേഷ് ഏഴാം ദിവസമാണ് ആശുപത്രി കഴിഞ്ഞത്.നിലവിൽ ജീവൻ രക്ഷാമരുന്നുകൾ ഒന്നും തന്നെ ഉപയോഗിക്കുന്നില്ല. അദ്ദേഹം ആരോഗ്യം പൂർണമായും വീണ്ടെടുത്തു. നിലവില്‍ മുറിവ് ഉണങ്ങാനുള്ള ആന്‍റിബയോട്ടിക്കുകൾ മാത്രമാണ് നൽകുന്നത്. ശരീരത്തിലെ മസിലുകളുടെ ശേഷിയും പൂർണ തോതിൽ തിരിച്ച് കിട്ടി. മെഡിക്കൽ കോളേജിൽ വിദഗ്ധ ഡോക്ടർമാരുടെ ആറംഗ സംഘമാണ് സുരേഷിന് ചികിത്സ നൽകിയത്. 

ENGLISH SUMMARY:Vava Suresh will be dis­charged from hos­pi­tal today
You may also like this video

YouTube video player
Exit mobile version