വയലാർ രാമവർമ ട്രസ്റ്റ് സെക്രട്ടറി സി.വി. ത്രിവിക്രമൻ (92) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഇന്ന് പുലർച്ചെയാണ് അന്ത്യം. നടി മാല പാർവതി മകളാണ്.
1976ൽ ട്രസ്റ്റ് രൂപീകരിച്ച നാൾ മുതൽ 45 വർഷം തുടർച്ചയായി വയലാർ സ്‌മാരക ട്രസ്റ്റ് സെക്രട്ടറി ആയി സേവനമനുഷ്ഠിച്ച ആളാണ് ത്രിവിക്രമൻ.
മാലാ പാർവതിയാണ് അച്ഛന്റെ വിയോഗവാർത്ത ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഡോ. ടി.ലളിതയാണ് ഭാര്യ. മറ്റൊരു മകൾ: ലക്ഷ്മി എം.കുമാരൻ. മനു എസ് കുമാരൻ, അഡ്വ. ബി സതീശൻ എന്നിവരാണ് മരുമക്കൾ.
English Summary: Vayalar Rama Varma Trust Secretary CV Trivikraman passed away
You may like this video also