Site iconSite icon Janayugom Online

ചോള കൃഷിയിൽ വിജയമൊരുക്കി വയലാർ

ചൊരിമണലിൽ ചോളകൃഷിയിൽ വിജയമൊരുക്കി വയലാർ. ഗ്രാമപഞ്ചായത്തിൽ തൊഴിലുറപ്പു പദ്ധതി പ്രകാരമാണ് ചോളകൃഷി നടപ്പാക്കിയത്. കൃഷിവകുപ്പിന്റെ സഹകരണത്തിലാണ് പരീക്ഷണാടിസ്ഥാനത്തിൽ ചോളകൃഷി നടത്തിയത്. പ്രധാനമായും ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിലെ ഒരേക്കറിലായിരുന്നു കൃഷിയിറക്കിയത്. 20 തൊഴിലാളകൾ ചേർന്നാണ് കൃഷി നടത്തിയത്.

അരിക്കും ഗോതമ്പിനുമൊപ്പം മലയാളികൾ ഭക്ഷ്യവിഭവങ്ങളിൽ ചോളത്തിനും പ്രാധാന്യം നൽകണമെന്ന് വിളവെടുപ്പുദ്ഘാടനം നടത്തിയ കൃഷിമന്ത്രി പി പ്രസാദ് പറഞ്ഞു. ആഗോളമാർക്കറ്റിൽ വലിയ പ്രാധാന്യമുള്ളതാണ് ചോളം. കേരളത്തിൽ അട്ടപ്പാടിയിൽ വലിയതോതിൽ ചോളകൃഷി നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കവിതാഷാജി അധ്യക്ഷയായി. ബ്ലോക്ക് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എസ് വി ബാബു ചോളം ഏറ്റുവാങ്ങി. മനു സി പുളിക്കൽ, എം ജി നായർ, ഇന്ദിരാജനാർദ്ദനൻ, യു ജി ഉണ്ണി, ഓമനാബാനർജി, രവീന്ദ്രനാഥ്, കൃഷ്ണൻ കെ വയലാർ, കൃഷി അസിസ്റ്റൻഡ് ഡയറക്ടർ ബി എസ് ജെസി, എസ് മധുസൂദനൻ, സുശീലാ സന്തോഷ്, ജയിംസ് എബ്രഹാം തുടങ്ങിയവർ പങ്കെടുത്തു.

Exit mobile version