ഗാന്ധി മെമ്മോറിയൽ ലൈബ്രറിയിലെ വായന പക്ഷാചരണ സമാപനവും കെ ദാമോദരൻ, ഐ വി ദാസ് അനുസ്മരണവും വിദ്യാഭ്യാസ അവാർഡ് ദാനവും സാഹിത്യകാരൻ ഡോ. ചേരാവള്ളി ശശി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിജി പ്രസാദ് വിദ്യാഭ്യാസ അവർഡ് ദാനം നിർവ്വഹിച്ചു. ഡോ. ബി ഷാനവാസ് അനുസ്മരണ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗംകെ വി അഭിലാഷ്, കെ നരേന്ദ്രൻ, രശ്മി റോബിൻ, ഗൗതം ബിജു എന്നിവർ സംസാരിച്ചു. കെ ജയമോഹൻ സ്വാഗതവും ആർ സാബു നന്ദിയും പറഞ്ഞു.
വായനാപക്ഷാചരണം സമാപിച്ചു

