സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാൾ കൂടി മരിച്ചു. തിരുവനന്തപുരം പോത്തൻകോട് സ്വദേശിനിയായ ഹബൂസ ബീവി (78) ആണ് മരണപ്പെട്ടത്. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സ്ഥിരീകരിച്ചത്. ഈ മാസം 16നായിരുന്നു ഹബൂസ ബീവിയ്ക്ക് രോഗബാധ സ്ഥിരീകരിച്ചത്. തുടർന്ന് വീടിനടുത്തുള്ള ആശുപത്രിയിലും പിന്നീട് തിരുവനന്തപുരത്തെ ആശുപത്രിയിലും ചികിത്സ തേടിയിരുന്നു. രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്.
തിരുവനന്തപുരത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് വയോധിക മരിച്ചു

