Site icon Janayugom Online

വിസി നിയമനം: മന്ത്രി ആര്‍ ബിന്ദു തെറ്റ് ചെയ്തിട്ടില്ലെന്ന് ലോകായുക്ത; ചെന്നിത്തലയുടെ ഹര്‍ജി തള്ളി

കണ്ണൂര്‍ വിസി നിയമനത്തില്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിനെതിരേ മുന്‍പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജി ലോകായുക്ത തള്ളി. മന്ത്രി തെറ്റ് ചെയ്തിട്ടില്ലെന്ന് ലോകായുക്ത പറഞ്ഞു. മന്ത്രി നിര്‍ദ്ദേശം മാത്രമാണ് നല്‍കിയത്.അധികാര ദുര്‍വിനിയോഗം നടത്തിയിട്ടില്ല 

മന്ത്രി സര്‍വകലാശാലയ്ക്ക് അന്യമല്ലെന്നും ലോകായുക്ത പറഞ്ഞു. ഗവര്‍ണര്‍ക്ക് മുന്നില്‍ മന്ത്രി അനാവശ്യ സമ്മര്‍ദം ചെലുത്തിയിട്ടില്ലെന്ന് ലോകായുക്ത വ്യക്തമാക്കി. മന്ത്രി നല്‍കിയത് നിര്‍ദേശം മാത്രമാണ്. മന്ത്രി പറഞ്ഞത് വീണ്ടും അവസരം നല്‍കുന്നത്‌ നല്ലാതാകുമെന്ന് മാത്രമാണ്. ആ നിര്‍ദേശം ചാന്‍സലര്‍ സ്വീകരിച്ചു. ചാന്‍സലറായ ഗവര്‍ണര്‍ക്ക് വേണമെങ്കില്‍ മന്ത്രിയുടെ നിര്‍ദേശം തള്ളാമായിരുന്നു.

മന്ത്രി എന്ന നിലയില്‍ പക്ഷപാതപരമായി പെരുമാറിയിട്ടില്ല. തെറ്റായവഴി സ്വീകരിച്ചുവെന്നതിന് വ്യക്തയില്ലെന്നും ലോകായുക്ത കൂട്ടിച്ചേര്‍ത്തു. പരാതിക്കാരനായ രമേശ് ചെന്നിത്തയുടെ ഹര്‍ജി ലോകായുക്ത തള്ളുകയും ചെയ്തു. ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിനെതിരായി ലോകായുക്തയില്‍ നല്‍കിയ ഹര്‍ജിയില്‍ പ്രധാനമായും ഉന്നയിച്ചിരുന്നത് മന്ത്രി ക്രമവിരുദ്ധമായി ഇടപെട്ടു എന്നായിരുന്നു.

വിസിയെ പുനര്‍ നിയമിക്കുന്നതിന് മന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായ നിര്‍ദ്ദേശം ക്രമവിരുദ്ധമാണ് എന്നതാണ് രമേശ് ചെന്നിത്തല ഉന്നയിച്ച പരാതി. എന്നാല്‍ വാദത്തിനിടെ സര്‍ക്കാര്‍ ലോകായുക്തയെ അറിയിച്ചത് ഇത്തരമൊരു നിര്‍ദ്ദേശമുണ്ടായത് ഗവര്‍ണറുടെ ആവശ്യ പ്രകാരമാണ് എന്നതാണ്. 

Eng­lish Sum­ma­ry: VC appoint­ed: Lokayuk­ta says Min­is­ter R Bindu did noth­ing wrong; Chen­nitha­la’s plea was rejected

You may also like this video:

Exit mobile version