മാധ്യമ പ്രവര്‍ത്തകരോട് കയര്‍ത്ത് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. രാഹുല്‍ ഗാന്ധി എം പിയുടെ ഓഫിസ് അക്രമിച്ചതുമായി ബന്ധപ്പെട്ട് വയനാട് നടത്തിയ വാര്‍ത്ത സമ്മേളനത്തിനിടെയാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മാധ്യമ പ്രവര്‍ത്തകരോട് കയര്‍ത്ത് സംസാരിച്ചത്. പ്രതിഷേധക്കാര്‍ പുറത്തിറങ്ങിയ ശേഷവും ഗാന്ധിജിയുടെ ചിത്രം ചുമരില്‍ ഉള്ളതായി ചില മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ടല്ലോ എന്ന ചോദ്യം ചോദിച്ചതിനാണ് സതീശന്‍ മാധ്യമ പ്രവര്‍ത്തകനോട് കയര്‍ത്ത് സംസാരിച്ചത്. വാര്‍ത്താ സമ്മേളനത്തിന് ശേഷം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാധ്യമ പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്തു.
എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പുറത്തിറങ്ങിയ ശേഷവും ഗാന്ധിജിയുടെ ചിത്രം ചുമരില്‍ ഉള്ളതായി ചില മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ടല്ലോ എന്നതായിരുന്നു മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യം. എന്നാല്‍ മര്യാദയ്ക്ക് ഇരുന്നില്ലെങ്കില്‍ ഇറക്കിവിടുമെന്നായിരുന്നു വി ഡി സതീശന്റെ മറുപടി. തൊട്ടുപിന്നാലെ വാര്‍ത്താ സമ്മേളനം അവസാനിപ്പിച്ച് സതീശന്‍ പുറത്തിറങ്ങിയതോടെ വാര്‍ത്താ സമ്മേളനം ഹാളിലേക്ക് ടി സിദ്ദിഖ് ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ കടന്നു വന്ന് മാധ്യമ പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്തു.
English summary; VD Satheesan lashes out at media persons
You may also like this video;