അന്തരിച്ച് മുന്‍ ഡിസിസി പ്രസിഡന്റ് വി വി പ്രകാശിന്റെ വീട്ടില്‍ നിലമ്പൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ് സന്ദര്‍ശനം നടത്തിയതില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഏത് സ്ഥാനാര്‍ഥിക്കും ആരുടെയും വീട്ടില്‍ പോകാനുള്ള അവകാശവും അധികാരവുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഞാന്‍ എത്ര മാര്‍ക്‌സിസ്റ്റുകാരെ കണ്ടു. എത്ര പ്രധാനപ്പെട്ട വ്യക്തികളെ കണ്ടു. പക്ഷേ, ഞങ്ങള്‍ പോകാന്‍ നേരം മാധ്യമ പ്രവര്‍ത്തകരെ വിളിച്ചില്ല എന്നേയുള്ളു. ആര്യാടന്‍ ഷൗക്കത്ത് പോകാതിരുന്ന വി വി പ്രകാശന്റെ വീട്ടിലേക്ക് ഇടത് സ്ഥാനാര്‍ഥി എം സ്വരാജ് ഇന്നലെ രാത്രിയാണ് എത്തിയത്.
രാഷ്ട്രീയ സന്ദര്‍ശനം അല്ല മറിച്ച് സൗഹൃദ സന്ദര്‍ശനം മാത്രമെന്ന് ഇടതു സ്ഥാനാര്‍ഥി സ്വരാജ് ഇന്നും നിലപാട് ആവര്‍ത്തിച്ചു. ആര്യന്‍ ഷൗക്കത്തിന് ഈ വിഷയത്തില്‍ ഒരു പ്രതികരണവും ഉണ്ടായിരുന്നില്ല. തിരഞ്ഞെടുപ്പില്‍ ഇതൊന്നും ചര്‍ച്ച ചെയ്യാന്‍ പോകുന്നേയില്ല എന്നായിരുന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ നിലപാട്.

