പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ പ്രവർത്തിച്ചുവെന്ന ആക്ഷേപത്തെ തുടർന്ന് കെപിസിസി ഡിജിറ്റൽ മീഡിയ സെല്ലിന്റെ ചുമതലയിൽ നിന്നും വി ടി ബൽറാമിനെ മാറ്റി. ഹൈബി ഈഡൻ എംപിക്കാണ് പുതിയ ചുമതല. ‘ബീഡിയും ബീഹാറും’ എന്ന വിവാദ സോഷ്യൽ മീഡിയ പോസ്റ്റിന് പിന്നാലെയാണ് ഡിജിറ്റൽ മീഡിയ അഴിച്ചു പണിയാൻ കെപിസിസി നേതൃത്വം തീരുമാനിച്ചിരുന്നു.
അതേസമയം പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ള പ്രധാന നേതാക്കൾക്കെതിരെ ഡിജിറ്റൽ മീഡിയ പ്രവർത്തിച്ചു എന്ന വിമർശനവും മാറ്റത്തിന് കാരണമാണ്. രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ സതീശന് എതിരെ സൈബർ ആക്രമണം അതിരുവിട്ടതോടെയാണു ദേശീയ നേതൃത്വത്തം സെല്ലിന്റെ കാര്യത്തിൽ ഇടപെട്ടത്. വി ടി ബൽറാമിന്റെ അറിവോടെയാണ് ഈ നീക്കമെന്ന് സതീശന് പരാതി ഉണ്ടായിരുന്നു. കെപിസിസി ഡിജിറ്റൽ മീഡിയ സെല്ലിന്റെ പേരും മാറ്റി. ഇനി മുതൽ സോഷ്യൽ മീഡിയ സെൽ എന്നായിരിക്കും അറിയപ്പെടുക.

