Site iconSite icon Janayugom Online

പോക്സോ കേസ് പ്രതിയെ സഹതടവുകാരായ അഞ്ചുപേർ ചേർന്ന് മർദിച്ചു

ജയിലിൽ പോക്സോ കേസ് പ്രതിയെ സഹതടവുകാരായ അഞ്ചുപേർ ചേർന്ന് മർദിച്ചു. പോക്സോ കേസിൽ ജയിലിൽ കഴിയുന്ന സുമേഷിനാണ്​ (40) മർദനമേറ്റത്​. മോഷണം അടിപിടി കേസുകളിൽപ്പെട്ട്​ ആലപ്പുഴ ജില്ല ജയിലിൽ കഴിയുന്ന ആദിത്യൻ, വിഷ്ണു, മുഹമ്മദ് ഫർഹാൻ, വിജിത്ത്, അമൽരാജ് എന്നിവർക്കെതിരെ സൗത്ത്​ പൊലീസ്​ കേസെടുത്തു. ജില്ലാ ജയിലിലെ എഫ്​-മൂന്ന്​ സെല്ലിൽ 14ന്​ രാത്രി 11നായിരുന്നു സംഭവം. 

പോക്സോ കേസിൽ ജയിലിലെത്തിയ സുമേഷിനോട്​ സഹതടവുകാരായ പ്രതികൾ കേസിനെക്കുറിച്ച് ചോദിച്ചു. എന്തിനാണ് ജയിൽ എത്തിയതെന്ന മറ്റ്​ തടവുകാരുടെ ചോദ്യത്തിന് സുമേഷ് മറുപടി പറഞ്ഞില്ല. 20–21 വയസ്സ്​ പ്രായമുള്ളവരായിരുന്നു സഹതടവുകാർ. പോക്സോ കേസാണെന്ന്​ മനസ്സിലാക്കിയാണ്​ സഹതടവുകാർ ചോദിച്ചത്​. ഇതേക്കുറിച്ച്​ പ്രതിയായ സുമേഷ്​ പറയാതിരുന്നതോടെ കരണത്തടിക്കുകയും തലക്ക്​ കൈകൊണ്ട്​ അടിക്കുകയും​ ചെയ്തു. മർദനത്തിൽ പരിക്കേറ്റ സുമേഷിനെ ജനറൽ ആശുപ​ത്രിയിൽ പ്രവേശിപ്പിച്ചു. ജയിൽ അധികൃതർ പൊലീസിൽ വിവരമറിയിച്ചതിനെത്തുടർന്ന്​ സുമേഷിന്റെ മൊഴി രേഖപ്പെടുത്തിയശേഷമാണ്​ മറ്റുള്ളവർക്കെതിരെ ​കേസെടുത്തത്​.POCSO case accused beat­en up by five fel­low inmates

Exit mobile version