ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാന്‍ പ്രചോദനം നല്‍കിയത് അച്ഛനാണെന്ന് വീരപ്പന്റെ മകൾ വിദ്യാ റാണി. ജീവിതത്തിലിതുവരെ താൻ കേട്ടത് വീരപ്പന്‍ ചെയ്ത നല്ല കാര്യങ്ങളെക്കുറിച്ചാണെന്നും പിതാവിന്റെ ആശയങ്ങളുമായി ചേർന്ന് നിൽക്കുന്നതാണ് എൻടികെയുടെ വീക്ഷണങ്ങളെന്നും വിദ്യ പറഞ്ഞു.
പതിറ്റാണ്ടുകളോളം തമിഴ്നാട്ടിലെയും കർണാടകത്തിലെയും നിയമപാലകരെ വിറപ്പിച്ചുനിർത്തിയ കൊള്ളക്കാരനാണ് വീരപ്പന്‍. ഇദ്ദേഹത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകള്‍ രംഗത്തുണ്ട്. അതിനിടയിലാണ് അച്ഛനില്‍ പ്രചോദനം കൊണ്ട് തമിഴ്നാട്ടിലെ കൃഷ്ണഗിരി മണ്ഡലത്തില്‍ നാം തമിലർ കക്ഷി (എൻടികെ) സ്ഥാനാർത്ഥിയായി വിദ്യാ റാണി മത്സരിക്കുന്നത്. എൻടികെ ഇതുവരെ ഒരു തെരഞ്ഞെടുപ്പില്‍ പോലും വിജയിച്ചിട്ടില്ല. കഴിഞ്ഞ മാസമാണ് വിദ്യാ റാണി ബിജെപി വിട്ട് എൻടികെയില്‍ അംഗത്വം സ്വീകരിച്ചത്.
English Summary: Veerappan’s daughter says her father inspired her to contest
You may also like this video