Site iconSite icon Janayugom Online

പച്ചക്കറി വണ്ടികള്‍ യാത്ര തുടങ്ങി

vandivandi

കൃഷിവകുപ്പ്‌ വിപണി ഇടപെടലിന്റെ ഭാഗമായി ഹോര്‍ട്ടികോര്‍പ്പിന്റെ നേതൃത്വത്തില്‍ ഒരുക്കിയ പച്ചക്കറി വണ്ടികളുടെ ഫ്ലാഗ്‌ ഓഫ്‌ കൃഷി മന്ത്രി പി പ്രസാദ്‌ നിര്‍വഹിച്ചു. തിരുവനന്തപുരം ജില്ലയിലെ എട്ട് മൊബൈല്‍ യൂണിറ്റുകളാണ്‌ നിയമസഭയ്ക്ക്‌ മുന്നില്‍ നിന്നും ഫ്ലാഗ്‌ ഓഫ്‌ ചെയ്‌തത്‌. 24 സഞ്ചരിക്കുന്ന പച്ചക്കറി ചന്തകളാണ്‌ വിപണിവില പിടിച്ചുനിര്‍ത്തുന്നതിന്റെ ഭാഗമായി ഒരുക്കിയിട്ടുള്ളത്‌. 

കര്‍ഷകരില്‍ നിന്നും നേരിട്ട്‌ ശേഖരിക്കുന്ന പച്ചക്കറികള്‍ ആവശ്യക്കാരിലേക്ക്‌ നേരിട്ട്‌ എത്തിക്കുവാനും കര്‍ഷകര്‍ക്ക്‌ മികച്ച വിലയും പൊതുജനത്തിന്‌ കുറഞ്ഞ നിരക്കിലും വിപണിയില്‍ ഗുണമേന്മയുള്ള പച്ചക്കറികള്‍ ലഭ്യമാക്കുകയാണ് കൃഷിവകുപ്പിന്റെ‌ ലക്ഷ്യം‌. പൊതുവിപണിയില്‍ നിന്നും 30 ശതമാനം വരെ വിലക്കുറവിലാണ്‌ ഹോര്‍ട്ടിക്കോര്‍പ്പ്‌ പച്ചക്കറികള്‍ വില്‍ക്കുന്നത്‌. 200 രൂപ വില വരുന്ന പച്ചക്കറി കിറ്റുകളും ലഭിക്കും. വെണ്ട, മുളക്‌, പടവലം, അമര, കത്തിരി, മത്തന്‍, വെള്ളരി, തക്കാളി, സവാള തുടങ്ങിയ 15 ഇനം പച്ചക്കറികളാണ്‌ കിറ്റില്‍ ഉള്ളത്‌. പച്ചക്കറി വണ്ടിയുടെ സേവനം പഞ്ചായത്ത്‌, മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍ പരിധികളിലുണ്ടാകും.

Eng­lish Sum­ma­ry: Veg­etable carts start­ed traveling

You may also like this video

Exit mobile version