കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്തും എം കെ എസ് പിയുമായി ചേർന്ന് സ്കൂളുകളിൽ ആരംഭിക്കുന്ന പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം എം എം ആരിഫ് എംപി നിർവഹിച്ചു. ബ്ലോക്ക് പ്രദേശത്തെ 38 സ്കൂളുകളിലാണ് കൃഷി ആരംഭിക്കുന്നത്. ഇതിനാവശ്യമായ മൺചട്ടികൾ തൈ, വളം എന്നിവ നൽകും. ഓരോ സ്കൂളിലും വീട്ടമ്മമാർക്ക് പച്ചക്കറി വിത്തുകൾ പാകി മുളപ്പിച്ച കൃഷി ചെയ്യുന്നതിനുള്ള പരിശീലനവും നൽകും. വിദ്യാർത്ഥികളും അധ്യാപകരും രക്ഷകർത്താക്കളും ചേർന്നാണ് കൃഷി ചെയ്യുന്നത്. പച്ചക്കറി സ്കൂളിലെ ഉച്ചഭക്ഷണത്തിന് ഉപയോഗിക്കും. ബ്ലോക്ക് തല ഉദ്ഘാടനം എസ് എല്‍ പൂരം സ്കൂളിൽ നടന്നു.
പരിശീലനം പൂർത്തിയാക്കിയ വീട്ടമ്മമാർക്കുള്ള സർട്ടിഫിക്കറ്റ് പി പി ചിത്തരഞ്ജൻ എംഎൽഎ വിതരണം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് എൻ എസ് ശിവപ്രസാദ്, മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുദർശന ഭായ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് ബിജി അനിൽകുമാർ, ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷന്മാരായ അനിത തിലകൻ, സുധാ സുരേഷ്, പ്രിൻസിപ്പാൾ ഷീജ, പി ടി എ പ്രസിഡന്റ് സുരേഷ്, ഹെഡ്‌മാസ്റ്റർ റോണി ബി ബാബു എന്നിവർ സംസാരിച്ചു. ബ്ലോക്ക് പ്രസിഡന്റ് വിജി മോഹനൻ അധ്യക്ഷനായിരുന്നു. ആർ വേണുഗോപാൽ സ്വാഗതവും ബിഡിഒ, സി വി സുനിൽ നന്ദിയും പറഞ്ഞു.
English Summary: Vegetable cultivation has started in schools

