Site iconSite icon Janayugom Online

കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് 
സ്കൂളുകളിൽ പച്ചക്കറി കൃഷി ആരംഭിക്കുന്നു

കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് 38 സ്കൂളുകളിൽ പച്ചക്കറി കൃഷി ആരംഭിക്കുന്നു. ബ്ലോക്ക് പഞ്ചായത്തും, മഹിളാ കിസാൻ ശാക്തീകരൻ പരിയോജന (എംകെഎസ്പി) ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. സ്കൂളുകളിൽ കൃഷി ചെയ്യുന്നതിന് ആവശ്യമായ മൺചട്ടികളും, തൈകളും വളവും നൽകും. ഓരോ സ്കൂളിലും 10 വീട്ടമ്മമാർക്ക് പരിശീലനം നൽകും. നെൽവിത്ത്, പച്ചക്കറി വിത്തുകൾ പാകി മുളപ്പിച്ച കൃഷി ചെയ്യുന്നതിന് ആവശ്യമായ പരിശീലനമാണ് നൽകുന്നത്. വിദ്യാർത്ഥികളും അധ്യാപകരും രക്ഷകർത്താ സമിതികളും ചേർന്നാണ് കൃഷി ചെയ്യുന്നത്. സ്കൂളിലെ ഉച്ചഭക്ഷണത്തിനായി ഉൽപ്പന്നങ്ങൾ ഉപയോഗിക്കാനാകും.

പദ്ധതിയുടെ ഉദ്ഘാടനം ആഗസ്റ്റ് ആദ്യവാരം മന്ത്രി, എംപി, എംഎല്‍എ, ജനപ്രതിനിധികൾ അടക്കമുള്ളവർ പങ്കെടുത്ത് നടക്കും. സ്കൂൾ ഹെഡ്മാസ്റ്റർമാരും, ജനപ്രതിനിധികളും പങ്കെടുത്ത യോഗത്തിൽ ബ്ലോക്ക് പ്രസിഡന്റ് വി ജി മോഹനൻ അധ്യക്ഷനായിരുന്നു. എംകെഎസ്എഫ് ചീഫ് എക്സിക്യൂട്ടീവ് കോ-ഓര്‍ഡിനേറ്റർ ആർ വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. എഇഒ ബാബു, ബ്ലോക്ക് വൈസ് പ്രസിഡന്റ് ബി ജി അനിൽകുമാർ, സ്ഥിരം സമിതി അധ്യക്ഷൻ മാരായ സുധാ സുരേഷ്, അനിത തിലകൻ, സജി, അനിൽ വെമ്പള്ളി, എന്നിവർ സംസാരിച്ചു. ബിഡിഒ, സി വി സുനിൽ, സ്വാഗതവും അഭിലാഷ് നന്ദിയും പറഞ്ഞു.

Exit mobile version