Site icon Janayugom Online

പച്ചക്കറി വിളവെടുപ്പ് 
മഹോത്സവം

പച്ചക്കറി വിളവെടുപ്പ് 
മഹോത്സവം

എസ് കെ വി ഹൈസ്കൂളിൽ പച്ചക്കറിതോട്ടം വിളവെടുപ്പ് മഹോത്സവം നടന്നു. കൃഷിവകുപ്പിന്റെ സ്കൂൾ പച്ചക്കറി തോട്ടം പദ്ധതി പ്രകാരം മാന്നാർ കൃഷി ഭവന്റെ നേതൃത്വത്തിൽ നടന്ന വിളവെടുപ്പ് മഹോത്സവം മാന്നാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി വി രത്നാകുമാരി ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ മാന്നാർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിൽ ശ്രദ്ധേയം, സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ശാലിനി രഘുനാഥ് കൃഷി ഓഫീസർ ഹരികുമാർ, പഞ്ചായത്ത് അംഗം വി ആർ ശിവപ്രസാദ്, സ്കൂൾ ഹെഡ്മിസ്ട്രെസ് അമ്പിളി, കൃഷി ഓഫീസർ ഹരികുമാർ, സ്കൂൾ അധ്യാപകർ റോയ്, പി ടി എ അംഗങ്ങൾ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.

Exit mobile version