Site icon Janayugom Online

പച്ചക്കറി വില: കേരളത്തെ പിഴിയാൻ തമിഴ്‌നാട് ലോബി

പച്ചക്കറിയുടെ താൽക്കാലിക ക്ഷാമം മുതലാക്കി കേരളത്തെ പിഴിയാൻ തമിഴ് നാട് കോക്കസ്. കേരളത്തിൽ ഉല്പാദിപ്പിക്കുന്നതും കേരളത്തിലേക്ക് അയയ്ക്കുന്നതുമായ പച്ചക്കറികളുടെ വില പല മടങ്ങായി ഉയർത്തിയാണ് ഈ ചൂഷണം. കേരളത്തിലെ താൽക്കാലിക സ്ഥിതി അനുകൂലമായതോടെ തമിഴ് നാട്ടിലെ കർഷകർ ഉല്പാദിപ്പിക്കുന്ന പച്ചക്കറികൾ അവരിൽ നിന്നു നേരിട്ട് മൊത്തമായി ഇടനിലക്കാർ മുഖേന വാങ്ങി, കൊള്ളവിലയ്ക്ക് കേരളത്തിലേക്ക് അയയ്ക്കാൻ വലിയ സംഘങ്ങൾ തന്നെ രൂപപ്പെട്ടിട്ടുണ്ടെന്ന് കേരളത്തിലെ പച്ചക്കറി വ്യാപാരികൾ വ്യക്തമാക്കുന്നു. ഇവർ ശേഖരണ — വിവണന കേന്ദ്രങ്ങൾ തുറന്ന് കച്ചവടം നിയന്ത്രിക്കുന്നതും വില നിശ്ചയിക്കുന്നതുമാണ് ഇപ്പോഴത്തെ രീതി. ഇതു തടയാൻ തമിഴ് നാട് അധികൃതരിൽ നിന്നു ഫലപ്രദമായ നടപടികളില്ലെന്നും വ്യാപാരികൾ പറയുന്നു.

 


ഇതുംകൂടി വായിക്കാം;പച്ചക്കറി വില നിയന്ത്രിക്കാനുള്ള ഇടപെടല്‍ ഫലപ്രദം, 50 രൂപ നിരക്കില്‍ തക്കാളി വിതരണം ചെയ്യും: കൃഷിമന്ത്രി


 

കേരളത്തിലേക്കു പച്ചക്കറികൾ എത്തിച്ചിരുന്ന തമിഴ്‌നാട്ടിലെ ഒട്ടം ഛത്രം, തേനി, കമ്പം, ചിന്നമന്നൂർ തുടങ്ങിയയിടങ്ങളിലെ കർഷക വിപണികളൊക്കെ ഇപ്പോൾ ഇടനിലക്കാരുടെ നിയന്ത്രണത്തിലാണ്. തമിഴ് നാട്ടിൽ 35 രൂപ വിലയുള്ള ബീറ്റ്റൂട്ട് അതിർത്തി കടന്നെത്തുമ്പോൾ 90‑നോടടുത്തായും 30 രൂപ വിലയുള്ള ഇഞ്ചി 100 രൂപയായും 70 രൂപ അവിടെ വിലയുള്ള മുരിങ്ങയ്ക്ക 250 രൂപയോടടുത്തായും വില വ്യത്യാസമുണ്ടാകുന്നു. തക്കാളി 95,ഉള്ളി 100, വെണ്ടയ്ക്ക 90, പടവലങ്ങ 65,ഉരുളക്കിഴങ്ങ് 46,മത്തങ്ങ 33,കാബേജ് 73 എന്നിങ്ങനെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വില ചെറിയ വ്യത്യാസങ്ങളോടെ കയറിയും ഇറങ്ങിയും വരും.

കൃഷി വകുപ്പിന്റെ നേതൃത്വത്തിലുള്ള ‘തക്കാളി വണ്ടികൾ ഓടിത്തുടങ്ങാനും വിഎഫ്പിസികെ, ഹോർട്ടി കോർപ്പ് തുടങ്ങിയ സർക്കാർ സംവിധാനങ്ങൾ വിപണിയിൽ സജീവമാവുകയും ചെയ്യുന്നതോടെ പച്ചക്കറി വിപണിയിലെ താൽക്കാലിക സ്ഥിതിക്കു മാറ്റം വരുമെന്ന പ്രതീക്ഷയിലാണ് ജനം.
eng­lish summary;Vegetable prices hike in ker­ala followup
you may also like this video;

Exit mobile version