ലോസ് ആഞ്ചലസിലെ ഈസ്റ്റ് ഹോളിവുഡിലുള്ള സാന്താ മോണിക്ക ബൊളിവാർഡിലെ ഒരു നിശാക്ലബ്ബിൽ പ്രവേശിക്കാൻ കാത്തുനിന്ന ജനക്കൂട്ടത്തിലേക്ക് വാഹനം ഇടിച്ചുകയറി. സംഭവത്തില്‍ 30 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണെന്ന് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു. പരിക്കേറ്റവരെ പ്രാദേശിക ആശുപത്രികളിലേക്കും ട്രോമ സെന്ററുകളിലേക്കും മാറ്റിയിട്ടുണ്ട്. ഇടിയുടെ ആഘാതത്തിൽ വാഹനം ഒരു ടാക്കോ ട്രക്കിലും ഒരു വാലറ്റ് സ്റ്റാൻഡിലും ഇടിച്ചു. പരിക്കേറ്റവരിൽ ഒരാൾക്ക് വെടിയേറ്റ മുറിവുണ്ടെന്നും സൂചനയുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്.
ലോസ് ആഞ്ചലസിൽ ആൾക്കൂട്ടത്തിലേക്ക് വാഹനം ഇടിച്ചുകയറി; നിരവധി പേർക്ക് പരിക്ക്, മൂന്ന് പേരുടെ നില ഗുരുതരം

