Site icon Janayugom Online

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹന നികുതി ഒഴിവാക്കും

കോവിഡ് പശ്ചാത്തലത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹനങ്ങളുടെ ഇതു വരെയുള്ള നികുതി ഒഴിവാക്കി. 2020 ഒക്ടോബർ മുതൽ 2021 സെപ്റ്റംബർ വരെയുള്ള കാലയളവിലെ നികുതിയാണ് ഒഴിവാക്കുന്നത്. സ്കൂൾ തുറന്ന് പ്രവർത്തിക്കുന്നത് സംബന്ധിച്ച് വിദ്യാഭ്യാസ, ഗതാഗത വകുപ്പുമന്ത്രിമാർ നടത്തിയ ചർച്ചയിലെ നിർദ്ദേശം മുഖ്യമന്ത്രിയുമായും ധനകാര്യമന്ത്രിയുമായും ചർച്ച ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് മന്ത്രി ആന്റണി രാജു അറിയിച്ചു. 

സംസ്ഥാനത്തെ സ്റ്റേജ്,കോൺട്രാക്ട് കാരിയേജുകളുടെ ഈ സാമ്പത്തിക വർഷത്തെ ജൂലൈ ഒന്നിന് ആരംഭിച്ച രണ്ടാം ക്വാർട്ടറിലെയും ഒക്ടോബർ ഒന്നിന് ആരംഭിക്കുന്ന മൂന്നാം ക്വാർട്ടറിലെയും വാഹന നികുതികൾ അടയ്ക്കേ​ണ്ട അവസാന തീയതി ഡിസംബർ 31 വരെ ദീർഘിപ്പിച്ചു. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള ആദ്യ ക്വാർട്ടറിലെ നികുതി പൂർണമായും ഒഴിവാക്കിയിരുന്നു. കോവിഡ് മഹാമാരി മൂലം വാഹന ഗതാഗത രംഗത്തുള്ളവരുടെ സാമ്പത്തിക ബുദ്ധിമുട്ടും തൊഴിൽ രാഹിത്യവും നിലനിൽക്കുന്നത് പരിഗണിച്ചാണ് ഇപ്പോഴത്തെ നടപടിയെന്ന് മന്ത്രി പറഞ്ഞു. 

Eng­lish Sum­ma­ry : vehi­cle tax exempt­ed for edu­ca­tion­al institutions

You may also like this video :

Exit mobile version