Site iconSite icon Janayugom Online

വാഹന നികുതി: ഒറ്റത്തവണ തീര്‍പ്പാക്കല്‍ കാലാവധി നീട്ടി

നാലു വര്‍ഷമോ അതില്‍ കൂടുതലോ നികുതി കുടിശ്ശികയുള്ള വാഹനങ്ങളുടെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ കാലാവധി മാര്‍ച്ച് 31 വരെ നീട്ടി.

ഇത്തരം വാഹന ഉടമകള്‍ക്ക് വളരെ കുറഞ്ഞ നിരക്കില്‍ ഒറ്റത്തവണയായി നികുതി കുടിശ്ശിക തീര്‍ക്കാന്‍ ബജറ്റില്‍ നല്‍കിയ അവസരത്തിന്റെ കാലാവധി കഴിഞ്ഞ മാര്‍ച്ചില്‍ അവസാനിച്ചിരുന്നു. ഉപയോഗശൂന്യമായതും നേരത്തെ വിറ്റ് പോയതുമായ നിരവധി വാഹന ഉടമകള്‍ ഈ പദ്ധതി പ്രയോജനപ്പെടുത്തിയിരുന്നു.

കോവിഡിന്റെ പശ്ചാത്തലത്തില്‍ പല വാഹന ഉടമകള്‍ക്കും ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ ആനുകൂല്യം ലഭ്യമാക്കാന്‍ കഴിഞ്ഞില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കാലാവധി നീട്ടാനുള്ള തീരുമാനം.

eng­lish sum­ma­ry; Vehi­cle tax: One-time set­tle­ment peri­od extended

you may also like this video;

Exit mobile version