Site iconSite icon Janayugom Online

ഇപ്റ്റ സ്നേഹസന്ദേശ യാത്ര ഗാനസംഗീതവുമായി വേലായുധന്‍ ഇടച്ചേരിയന്‍

ഇപ്റ്റയുടെ ദേശീയ സാംസ്ക്കാരിക ജാഥയുടെ ഭാഗമായുള്ള കേരളത്തിലെസ്നേഹസന്ദേശ യാത്രക്കുള്ള ഗാനത്തിന് സംഗീത സംവിധാനവുമായി വേലായുധന്‍ ഇടച്ചേരിയന്‍. ഗാനങ്ങള്‍ രചിച്ചത് കവി പി കെ ഗോപിയാണ്. നിരവധി ആല്‍ബങ്ങള്‍ക്ക് ഉള്‍പ്പെടെ സംഗീതം നല്‍കിയിട്ടുള്ള ആളാണ്. വേലായുധന്‍ ഇടച്ചേരിയന്‍ .ഒഎന്‍വിയെക്കുറിച്ച് ബിനോയ് വിശ്വം എംപി എഴുതിയ കവിതകള്‍ ഉള്‍പ്പെടെ നിരവധി കവിതകള്‍ക്കും , ഗാനങ്ങള്‍ക്കും പള്ളിപ്രം ന്യൂബ്രദേഷ് മ്യൂസിക് ക്ലബിന്‍റെ നാടകങ്ങളിലെ ഗാനങ്ങള്‍ക്കും സംഗീത സംവിധാനം നിര്‍വഹിച്ചിട്ടുണ്ട്.

നിരവധി വേദികളില്‍ ഗാനമേളകളും അവതരിപ്പിച്ചിട്ടുണ്ട്.ആല്‍ബങ്ങളിലെ നിരവധി ഗാനങ്ങള്‍ എഫ്എംലൂടെ പ്രക്ഷേപണം ചെയ്തുവരുന്നു. കണ്ണൂരില്‍ നടന്ന എഐവൈഎഫ് സംസ്ഥാന സമ്മേളനത്തിനും,സെക്രട്ടറിയേറ്റ് ജീവനക്കാരുടെ സംഘടനയായ കെഎസ്എസ്എയുടെ സമ്മേളനത്തിലും,തിരുവന്തപുരത്ത് നടന്നസിപിഐ സംസ്ഥാന സമ്മേളനത്തിനും വേണ്ടിയുള്ള സ്വാഗതഗാനങ്ങള്‍ സംഗീതം ചെയ്തു അവതരിപ്പിക്കുകയുണ്ടായി.ഇടച്ചേരിയന്‍ മ്യൂസിക്സ് എന്ന പേരിലുള്ല യുട്യൂബ് ചാനലിലൂടെ വേലായുധന്‍ സംഗീതം ചെയ്ത ഗാനങ്ങള്‍ കേള്‍ക്കാവുന്നതാണ്.

സ്നേഹസന്ദേശ യാത്രയുടെ ഗാനങ്ങളുടെ പ്രകാശന കര്‍മ്മം എറണാകുളത്ത് സി അച്യുതമേനോന്‍ സ്മാരകത്തില്‍ നടന്നു. ഗാനങ്ങള്‍ക്ക് ഓര്‍ക്കസ്ട്രേഷന്‍ ചെയ്തിരിക്കുന്നത് രാജീവ് ശിവ നിസര ആണ്. കലാധരന്‍ വി, സരിത രാജീവ് എന്നിവരാണ് പാടിയിരിക്കുന്നത്, ഷാജു ആര്‍,നേഹ ജി ആര്‍ എന്നിവരാണ് കോറസ്

Eng­lish Summary:
Velayud­han Idacher­ian with Ipta Sne­ha Sandesha Yatra song

You may also like this video:

YouTube video player
Exit mobile version