Site iconSite icon Janayugom Online

വെള്ളാപ്പള്ളി നടേശന്‍ ആശുപത്രിയിൽ

ശ്വാസ തടസത്തെ തുടർന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ആശുപത്രിയിൽ. മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കൊല്ലത്ത് നടന്ന യോഗത്തിന്റെ തെക്കൻ മേഖല സമ്മേളനത്തിൽ പങ്കെടുത്ത ശേഷം ശനിയാഴ്ച രാത്രി വൈകി കണിച്ചുകുളങ്ങരയിലെ വസതിയിലേയ്ക്ക് മടങ്ങുന്നതിനിടെ ഹരിപ്പാട് വെച്ചാണ് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത്. 

ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം വിദഗ്ദ ചികിത്സയ്ക്കായി തിരുവല്ല ബിലിവേഴ്സ് മെഡിക്കൽ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു. യൂറിനറി ഇൻഫെക്ഷനും ചെറിയ പനിയുമുണ്ടായിരുന്നെന്നും ഇതുമായി ബന്ധപ്പെട്ടാണ് ശ്വാസതടസമുണ്ടായതെന്നും മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്നും രണ്ട് ദിവസത്തിനുള്ളിൽ ആശുപത്രി വിടുമെന്നും അധികൃതർ അറിയിച്ചു.

Exit mobile version