Site iconSite icon Janayugom Online

ബിജെപിയ്ക്ക് വോട്ട് നല്‍കാമെന്ന തലശ്ശേരി ബിഷപ്പിന്റെ പ്രസ്താവന; പിന്തുണച്ച് വെള്ളാപ്പള്ളി

റബറിന്റെ താങ്ങുവില വര്‍ധിപ്പിച്ചാല്‍ ബിജെപിയ്ക്ക് വോട്ട് നല്‍കാമെന്നുള്ള തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവനയെ പിന്തുണച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.
ആർച്ച് ബിഷപ്പ് പറഞ്ഞത് ഒരു സമുദായത്തിനുവേണ്ടിയല്ല, മുഴുവൻ കർഷകർക്കും വേണ്ടിയാണെന്നും ഒരു സമുദായത്തിന്റെ ആത്മീയാചാര്യനായ താൻ പറയുന്നതിനനുസരിച്ച് വിശ്വാസികളല്ലാത്തവരും വോട്ടുചെയ്യുമെന്ന ആത്മവിശ്വാസം ബിഷപ്പിനുണ്ടെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

തങ്കളം ദേവഗിരി ക്ഷേത്രത്തിൽ ധ്വജപ്രതിഷ്ഠ സമർപ്പണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു വെള്ളാപ്പള്ളി.

Eng­lish Sum­ma­ry: vel­lap­pal­ly nate­san about bish­op mar pam­plany s‑statement
You may also like this video

Exit mobile version