Site icon Janayugom Online

വെള്ളേപ്പത്തിലെ അപ്പപ്പാട്ട് പുറത്തിറങ്ങി

പ്രവീൺ പൂക്കാടൻ സംവിധാനം ചെയ്ത് ജിൻസ് തോമസും ദ്വാരക് ഉദയശങ്കറും ചേർന്ന് നിർമ്മിച്ച വെള്ളേപ്പം എന്ന ചിത്രത്തിലെ അപ്പപ്പാട്ട് പൃഥ്വിരാജ് സുകുമാരൻ ഫേസ്ബുക്ക് പേജ് വഴി പുറത്തിറക്കി. ഇതിനോടകം തന്നെ മികച്ച പ്രതികരണമാണ് പാട്ടിന് ലഭിക്കുന്നത്. ഷൈൻ ടോം ചാക്കോ റോമ നൂറിൻ ഷെരിഫ് അക്ഷയ് രാധാകൃഷ്ണൻ ശ്രീജിത്ത്‌ രവി കൈലാഷ്,സോഹൻ സീനുലാൽ,സാജിദ് യഹിയ, സുനിൽ പറവൂർ,ഫാഹിം സഫർ, വൈശാഖ്, സാനിഫ്, ഫിലിപ്പ് തോകലൻ, റോഷ്‌ന അന്ന റോയ്, ക്ഷമ, ഭദ്ര വെങ്കിടെശ്വരൻ, കാതറിൻ സന്തോഷ്‌ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

പത്തേമാരി, കുമ്പളങ്ങി നൈറ്റ്സ് തുടങ്ങി ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ ദേശീയ ‑സംസ്ഥാന അവാർഡ് ജേതാവ് ജ്യോതിഷ് ശങ്കർ ആണ് ചിത്രത്തിലെ ശ്രെദ്ധേയമായ പള്ളിയുൾപ്പടെ കലാസംവിധാനം നിർവഹിച്ചത്.ചിത്രത്തിന്റെ എക്‌സിക്യൂറ്റിവ് പ്രൊഡ്യൂസർ പ്രമോദ് പപ്പൻ.ജീവൻ ലാൽ ആണ് തിരക്കഥ.
തൃശ്ശൂരിന്റെ സാംസ്കാരികതയും മതസൗഹാർദ്ദവും ഭക്ഷണ വൈവിധ്യവും ഹാസ്യത്തിന്റെ അകമ്പടിയോടുകൂടി അവതരിപ്പിക്കുന്ന ചിത്രമാണ് വെള്ളേപ്പം . തൃശ്ശൂരിലെ വെള്ളേപ്പതെരുവും അവിടെ നടക്കുന്ന സംഭവവികാസങ്ങളും അടിസ്ഥാനപ്പെടുത്തിയിട്ടുള്ള ഗാനമാണ് പുറത്തുവന്നിരിക്കുന്നത്.ജോബ് കുര്യനും സുധി നെട്ടൂരും ചേർന്ന് ആലപിച്ചിരിക്കുന്ന ഗാനം പൂമരത്തിനുശേഷം ലീല എൽ ഗിരീഷ് കുട്ടൻ ആണ് സംഗീത സംവിധാനം ചെയ്തിരിക്കുന്നത്. മനു മഞ്ജിത്തിന്റെതാണ് ഗാനരചന. ചിത്രം ജനുവരിയിൽ റിലീസ് ചെയ്യും.

https://youtu.be/SdCUYxrwJRk

ENGLISH SUMMARY:Velleppam song released
You may also like this video

Exit mobile version