Site iconSite icon Janayugom Online

വെനസ്വേലന്‍ വ്യവസായ മന്ത്രിയെ പുറത്താക്കി

വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ അടുത്ത സഖ്യകക്ഷിയായ അലക്സ് സാബിനെ വ്യവസായ മന്ത്രി സ്ഥാനത്ത് നീക്കി. ഇടക്കാല പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസിന്റേതാണ് തീരുമാനം. അദ്ദേഹത്തിന് പുതിയ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കുമെന്നും റോഡ്രിഗസ് വ്യക്തമാക്കി. അമേരിക്കയുമായുള്ള തടവുകാരുടെ കൈമാറ്റത്തിന്റെ ഭാഗമായി 2023ല്‍ മോചിതനായ സാബിനെ 2024നാണ് മഡുറോ വ്യവസായ മന്ത്രിയായി നിയമിച്ചത്. മഡുറോയെയും ഭാര്യ സിലിയ ഫ്ലോറസിനെയും യുഎസ് ബലമായി തട്ടിക്കൊണ്ടുപോയതിനു ശേഷം റോഡ്രിഗസ് സർക്കാരിൽ വരുത്തിയ ഏറ്റവും പുതിയ പ്രധാന മാറ്റങ്ങളിലൊന്നാണ് സാബിന്റെ പുറത്താക്കൽ. മഡുറോയ്ക്ക് വേണ്ടി കള്ളപ്പണം വെളുപ്പിക്കൽ ഏജന്റായി പ്രവർത്തിച്ചുവെന്നാരോപിച്ച് ഇന്റർപോൾ നോട്ടീസ് ലഭിച്ചതിനെത്തുടർന്ന് 2020ലാണ് സാബ് അറസ്റ്റിലായത്. 

Exit mobile version