Site iconSite icon Janayugom Online

വെണ്‍മണി ഇരട്ടക്കൊലക്കേസ്: ഒന്നാം പ്രതിക്ക് വധശിക്ഷ

ചെങ്ങന്നൂര്‍ വെണ്‍മണി ഇരട്ടക്കൊലക്കേസില്‍ ഒന്നാം പ്രതിക്ക് വധശിക്ഷ. ഒന്നാം പ്രതി ലബിലു ഹസനാണ് വധശിക്ഷ വിധിച്ചത്. രണ്ടാം പ്രതി ജുവല്‍ ഹസന് ജീവപര്യന്തം ശിക്ഷയും വിധിച്ചു. ഇരുവരും ബംഗ്ലാദേശ് പൗരന്മാരാണ്.

മാവേലിക്കര അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. ആഞ്ഞിലിമൂട്ടില്‍ എ പി ചെറിയാന്‍ (76), ഭാര്യ ഏലിക്കുട്ടി ചെറിയാന്‍ (68) എന്നിവര്‍ കൊല്ലപ്പെട്ട കേസിലാണ് പ്രതികളെ കോടതി ശിക്ഷിച്ചത്.

2019 നവംബർ 11ന് ആണ് കൊലപാതകം നടന്നത്. നവംബർ 7നും 10നും ചെറിയാന്റെ വീട്ടിൽ ജോലിക്കെത്തിയ പ്രതികൾ അവിടെ സ്വർണം ഉണ്ടെന്നു മനസ്സിലാക്കി കൊലപാതകം ആസൂത്രണം ചെയ്തെന്നാണു പ്രോസിക്യൂഷൻ കേസ്.

കൊലപാതകത്തിനു ശേഷം 45 പവൻ സ്വർണാഭരണവും 17,338 രൂപയും അപഹരിച്ചു കടന്ന പ്രതികളെ 2019 നവംബർ 13ന് വിശാഖപട്ടണം റയിൽവേ സ്റ്റേഷനിൽ നിന്ന് അറസ്റ്റ് ചെയ്തു.

eng­lish sum­ma­ry; Ven­mani dou­ble mur­der case: First accused sen­tenced to death

you may also like this video;

Exit mobile version