Site iconSite icon Janayugom Online

വേണുവും രേണുകയും വീണ്ടും ബിഗ് സ്ക്രീനിലേക്ക്; 2026ലെ ആദ്യ റീ റിലീസായി ‘റൺ ബേബി റൺ’

മോഹൻലാലിന്റെ കരിയറിലെ സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായ ‘റൺ ബേബി റൺ’ വീണ്ടും തിയേറ്ററുകളിലേക്ക് എത്തുന്നു. അന്തരിച്ച സംവിധായകൻ സച്ചിയുടെ തിരക്കഥയിൽ ജോഷി സംവിധാനം ചെയ്ത ചിത്രം 13 വർഷങ്ങൾക്ക് ശേഷമാണ് റീ-റിലീസ് ചെയ്യുന്നത്. 4K അറ്റ്‌മോസ് ദൃശ്യ മികവോടെയാണ് ചിത്രം പുനർനിർമ്മിച്ചിരിക്കുന്നത്. ഗ്യാലക്സി ഫിലിംസിന്റെ ബാനറിൽ മിലൻ ജലീൽ നിർമ്മിച്ച ഈ ചിത്രം റോഷിക എന്റർപ്രൈസസ് ആണ് പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്.

2012 ഓഗസ്റ്റ് 29നാണ് സിനിമ ആദ്യം പ്രദർശനത്തിന് എത്തിയത്. മാധ്യമ ലോകത്തെ വാശിയും രാഷ്ട്രീയവും പ്രണയവും ഒരേപോലെ കോർത്തിണക്കിയ ചിത്രം അക്കാലത്ത് വലിയ വിജയമായിരുന്നു. അമല പോളായിരുന്നു ചിത്രത്തിലെ നായിക. ബിജു മേനോൻ, സായ് കുമാർ, സിദ്ദിഖ്, വിജയരാഘവൻ, ഷമ്മി തിലകൻ തുടങ്ങിയ വൻ താരനിരയും ചിത്രത്തിലുണ്ടായിരുന്നു. 2026ലെ ആദ്യത്തെ പ്രധാന റീ-റിലീസ് ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. 

Exit mobile version